മരിച്ചിട്ടും 'നാടണയാൻ' വിധിയില്ല; ശിവരാമെൻറ അന്ത്യനിദ്ര പ്രവാസമണ്ണിൽ
text_fieldsടി.എ. അബ്ദുൽ സമദ്
അബൂദബി: മരിക്കുന്നതിന് മുെമ്പങ്കിലും നാടണയണമെന്നായിരുന്നു ശിവരാമെൻറ ആഗ്രഹം. പെക്ഷ, മരണത്തിലും വിധി ശിവരാമന് എതിരായിരുന്നു. മൃതദേഹ പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതോടെ ശിവരാമെൻറ മൃതദേഹം അൽഐൻ ശ്മശാനത്തിൽ അലിഞ്ഞുചേരും.
12 വർഷം മുമ്പാണ് ശിവരാമൻ ഒടുവിൽ നാട്ടിൽ പോയത്. വലപ്പാട് ശ്രീരാമ പോളി ടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും ബോംബെ വിക്ടോറിയ ജൂബിലി ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (വി.ജെ.ടി.ഐ) നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും നേടി 1977ലാണ് പ്രവാസ ജീവിതം ആരംഭിച്ചത്. മെക്കാനിക്കൽ എൻജിനീയറും അബൂദബിയിൽ സ്വന്തം ബിസിനസുമായി മെച്ചപ്പെട്ട ജീവിതം നയിച്ച ശിവരാമൻ ബിസിനസ് തകർന്നതോടെയാണ് കടക്കെണിയിലായത്. അബൂദബി കേന്ദ്രമായ അൽഐൻ എയർ കണ്ടീഷനിങ് റഫ്രിജറേറ്റർ കമ്പനി ഉടമയായിരുന്നു.
മറ്റൊരു കോൺട്രാക്ടിങ് കമ്പനിക്കു കീഴിൽ 2010ൽ നടത്തിയ കരാർ ജോലിയിൽ 4,60,740 ദിർഹം കിട്ടാതെ വന്നതോടെയാണ് ശിവരാമൻ സാമ്പത്തികമായി തളർന്നത്. പണം നൽകാതെ മെയിൻ കോൺട്രാക്ടിങ് കമ്പനി അധികൃതർ രാജ്യത്തുനിന്ന് മുങ്ങുകയായിരുന്നു. അബൂദബി ഖാലിദിയയിൽ താമസിച്ചിരുന്ന കെട്ടിടത്തിെൻറ വാടക ഇതോടെ കുടിശ്ശികയായി. കെട്ടിട ഉടമ ബാങ്കിൽ നൽകിയ ചെക്ക് മടങ്ങി. അബൂദബി ക്രിമിനൽ കോടതിയിൽ 75,000 ദിർഹത്തിെൻറ വാർഷിക വാടക നൽകാനുള്ള കേസ് നിലനിൽക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഹൃദ്രോഗവുമായി. ആൻജിയോപ്ലാസ്റ്റിയിലൂടെ ഹൃദയ വാൽവിലെ ബ്ലോക്കുകൾ നീക്കി.
അധികം വൈകാതെ പ്രമേഹ ബാധിതനായി. ഇടതു കാലിലെ മുറിവ് ഉണങ്ങാതെ വന്നതിനെ തുടർന്ന് ആദ്യം ചെറുവിരലുകൾ നീക്കം ചെയ്തു. പിന്നീട് മുട്ടിനു താഴെ കാൽ മുറിച്ചു മാറ്റേണ്ട സ്ഥിതിയിലെത്തി. ആശുപത്രിവാസം ശിവരാമന് ആശ്വാസമായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോഴെല്ലാം തലചായ്ക്കാനിടമില്ലാതെ ബുദ്ധിമുട്ടി. പ്രതാപകാലത്തെ സുഹൃത്ത് സുഡാൻകാരനായ മുഹമ്മദ് ഹസനാണ് സ്വന്തം ചെലവിൽ ഒരു വർഷമായി ബനിയാസിൽ താമസസൗകര്യം നൽകിയത്. അബൂദബി കേരള സോഷ്യൽ സെൻററാണ് ഭക്ഷണം എത്തിച്ചിരുന്നത്. മുസഫ ഇസ്ലാമിക് കൾചറൽ സെൻററിലെയും പ്രവാസി ഇന്ത്യയുടെയും വളൻറിയർമാർ താമസസ്ഥലത്ത് ആവശ്യമായ ശുചീകരണവും മരുന്നും മറ്റു ആശുപത്രി സേവനങ്ങളും നൽകിവന്നു.
ഒന്നര വർഷത്തിലധികമായി വീൽചെയറിലും മുറിയിലുമായി ഒറ്റപ്പെട്ടു കഴിഞ്ഞ ശിവരാമൻ ഒട്ടേറെപ്രാവശ്യം ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി.സ്വന്തം കമ്പനിയുടെ പേരിലുണ്ടായിരുന്ന വിസ 2012 ആഗസ്റ്റ് 31ൽ കാലാവധി കഴിഞ്ഞു. വാടക കുടിശ്ശിക സംബന്ധിച്ച കേസുള്ളതിനാൽ വിസ പിന്നീട് പുതുക്കാനായില്ല. ഇതിനിടെ കുടുംബത്തെ നാട്ടിലേക്ക് കയറ്റിവിട്ടു. 2017ൽ പാസ്പോർട്ടിെൻറ കാലാവധിയും കഴിഞ്ഞു. വിസയില്ലാത്തതിനാൽ പാസ്പോർട്ട് പുതുക്കാനും കഴിഞ്ഞില്ല. പാസ്പോർട്ടും വിസയും കാലാവധി കഴിഞ്ഞതിനാൽ ഇൻഷുറൻസും ഇല്ലായിരുന്നു. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ നിന്ന് ഔട്ട്പാസ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമ്മർദം ചെലുത്തിയെങ്കിലും കേസ് തീർപ്പാക്കാതെ ഔട്ട്പാസ് നൽകാനാവില്ലെന്നായിരുന്നു അധികൃതർ അറിയിച്ചത്.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായാൽ തന്നെ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഡ്രസിങ്ങിനും ഫിസിയോ തെറപ്പിക്കും സ്വന്തം കാര്യങ്ങൾക്കും ആരുടെയെങ്കിലും സഹായം വേണ്ട സ്ഥിതിയിലായിരുന്നു. ഇന്ത്യൻ സ്ഥാനപതി കാര്യാലയം പരിചാരകനെയും അഭയ കേന്ദ്രത്തിൽ ഏർപ്പെടുത്തി. മരിക്കുന്നതിനു മുമ്പ് നാട്ടിൽ പോകുന്നതിനു സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശിവരാമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.