മനുഷ്യനു വേണ്ടി തുറക്കുന്ന വാതിലുകൾ ഉണ്ടാവണം -വിനോദ് കോവൂർ
text_fieldsദുബൈ: മനുഷ്യരെ ആട്ടിയകറ്റാൻ ശ്രമിക്കുമ്പോൾ ഒറ്റപ്പെടുകയായിരിക്കും അനന്തരഫലമെന്ന് ചലച്ചിത്രനടനും മോട്ടിവേറ്ററുമായ വിനോദ് കോവൂർ അഭിപ്രായപ്പെട്ടു. സുരക്ഷിതത്വത്തിനെന്ന് കരുതുന്ന വലിയ മതിലുകളേക്കാൾ മനുഷ്യർക്കു വേണ്ടി തുറന്നിടുന്ന വാതിലുകൾ ഉണ്ടാവട്ടെ എന്നും നമ്മളൊന്നാണ് എന്ന ചിന്ത ഓരോരുത്തരിലും സുരക്ഷിതബോധം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ഇന്ത്യ ദുബൈ നടത്തിയ ചായ് ചാറ്റ് വിത്ത് വിനോദ് കോവൂർ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുന്നാളിൽ ആഗ്രഹിച്ച പലതും നേടാനായെന്നതിൽ അഭിമാനമുണ്ട്. ഒരിക്കലും കൈയെത്തിപ്പിടിക്കാനാവില്ലെന്ന് കരുതിയതൊക്കെ സ്വന്തമാക്കി. സ്വപ്നം കാണുകയും അതിനുവേണ്ടി പരിശ്രമിക്കുകയും വേണം. അവസരങ്ങൾ എല്ലാവരെയും കാത്തിരിക്കുന്നുണ്ട്. അത് കണ്ടെത്തിപ്പിടിക്കേണ്ട ബാധ്യത ഓരോരുത്തർക്കുമാണ്.- വിനോദ് കോവൂർ കൂട്ടിച്ചേർത്തു.
പ്രവാസി ഇന്ത്യ ദുബൈ പ്രസിഡന്റ് അബുലൈസ് എടപ്പാൾ അധ്യക്ഷത വഹിച്ചു. പ്രവാസി ഇന്ത്യ കേന്ദ്ര ജനറൽ സെക്രട്ടറി അരുൺ സുന്ദർരാജ്, വൈസ് പ്രസിഡന്റ് ഹസീബ് ചാവക്കാട് എന്നിവർ സംസാരിച്ചു. അനസ് മാള സ്വാഗതവും മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.