പ്രവാസലോകത്തെ 'വോട്ടെടുപ്പിൽ' ഇവർ വിജയികൾ
text_fieldsദുബൈ: കേരള ചരിത്രം തിരുത്തിയെഴുതിയ തെരഞ്ഞെടുപ്പിെൻറ ആവേശം പ്രവാസികളിലേക്കെത്തിക്കാൻ 'ഗൾഫ് മാധ്യമം'നടത്തിയ പ്രവചന മത്സരത്തിെൻറ വിജയികളെ പ്രഖ്യാപിച്ചു.
കോവിഡിനിടയിലും കേരളം മുഴുവൻ ഏറ്റെടുത്ത തെരഞ്ഞെടുപ്പിൽ പ്രവാസലോകം ആവേശപൂർവമാണ് പങ്കാളികളായത്. വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും പ്രവചന മത്സരങ്ങളിൽ പങ്കുചേർന്നും സംവാദങ്ങളിൽ പങ്കെടുത്തും 'ഗൾഫ് മാധ്യമത്തിലെ' ചർച്ചകളിൽ അഭിപ്രായം പങ്കുവെച്ചും പ്രവാസികളും തെരഞ്ഞെടുപ്പിെൻറ ഭാഗമായി. 'ആര് ജയിക്കും കേരളം' എന്ന പേരിൽ നടത്തിയ പ്രചവന മത്സരത്തിന് അപ്രതീക്ഷിത സ്വീകാര്യതയാണ് ലഭിച്ചത്.
ദിവസവും നൂറുകണക്കിനാളുകൾ ഓൺലൈൻ വഴി 'വോട്ട്' രേഖപ്പെടുത്തി. ഭൂരിപക്ഷം വായനക്കാരും കൃത്യമായ പ്രവചനമാണ് നടത്തിയത്. ഇവരിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയികളെ പ്രഖ്യാപിച്ചത്.കേരളം ആര് ഭരിക്കും എന്നതായിരുന്നു ആദ്യ ചോദ്യം. കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടന്ന തവനൂർ, തൃത്താല, നേമം, കഴക്കൂട്ടം, വടകര, മഞ്ചേശ്വരം എന്നിവിടങ്ങളിലെ പ്രവചനം കടുപ്പമേറിയതായിരുന്നു. ആരാവും കേരള മുഖ്യമന്ത്രി എന്ന ചോദ്യത്തോടെയായിരുന്നു സമാപനം.
എട്ട് ചോദ്യങ്ങളിൽ ആറിലെയും ഫലം എൽ.ഡി.എഫിന് അനുകൂലമായിരുന്നു. ഭൂരിപക്ഷം പേരും എൽ.ഡി.എഫിെൻറ തുടർഭരമാണ് പ്രവചിച്ചത്. വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കെടുത്ത പ്രവാസികളുടെ വിലയിരുത്തലും ചേർത്തായിരുന്നു മത്സരം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പിെൻറ സമഗ്ര വിവരങ്ങൾ വായനക്കാരിലേക്കെത്തിക്കുന്നതിൽ മുൻപന്തിയിൽ 'ഗൾഫ് മാധ്യമവും' ഉണ്ടായിരുന്നു.
വിജയികൾക്ക് സ്മാർട്ട് ബേബി നൽകുന്ന ഗിഫ്റ്റ് വൗച്ചറാണ് സമ്മാനം. ജേതാക്കളെ 'ഗൾഫ് മാധ്യമം' പ്രതിനിധി ബന്ധപ്പെടുകയും ഗിഫ്റ്റ് വൗച്ചറുകൾ എത്തിക്കുകയും ചെയ്യും.
ഏപ്രിൽ 24: ആര് ഭരിക്കും കേരളം? (എൽ.ഡി.എഫ്)
1. എമിൽ ബോബി (ഷാർജ)
2. അംജദ് അലി (ഷാർജ)
ഏപ്രിൽ 25: തവനൂരിലെ പോരിൽ ജയം ആർക്ക് ? (കെ.ടി. ജലീൽ)
1. മുഹമ്മദ് സാബിർ (ദുബൈ)
2. അബ്ദുല്ല. ഇ.എ (ദുബൈ)
ഏപ്രിൽ 26: വടകരയിൽ ആര് ജയിക്കും? (കെ.കെ. രമ)
1. ഫിറോസ അഷ്റഫ് (ദുബൈ)
2. മുഹമ്മദ് നഹാസ് (ഫുജൈറ)
ഏപ്രിൽ 27: കഴക്കൂട്ടം ആർക്ക്? (കടകംപള്ളി സുരേന്ദ്രൻ )
1. നസറുദ്ദീൻ (ദുബൈ)
2. മുഹമ്മദ് ആഷിഫ് (ഷാർജ)
ഏപ്രിൽ 28: തൃത്താലപ്പോരിൽ ആര് ജയിക്കും? (എം.ബി. രാജേഷ്)
1. ഇസ്മാഈൽ ഐ.കെ.ടി (അബൂദബി)
2. മുഹമ്മദ് റഷീദ് (റാസൽഖൈമ)
ഏപ്രിൽ 29: നേമത്തെ ത്രികോണപോരിൽ ആരാവും ജേതാവ് ? (വി. ശിവൻകുട്ടി)
1. റിയാസ് അബൂബക്കർ (ഷാർജ)
2. ജയകുമാർ (അജ്മാൻ)
ഏപ്രിൽ 30: മഞ്ചേശ്വരത്തെ അടിയൊഴുക്കിൽ ആര് ജയിക്കും? (എ.കെ.എം. അഷ്റഫ്)
1. അസറുദ്ദീൻ (ദുബൈ)
2. മുഹ്സിന റഫീഖ് (ദുബൈ)
മെയ് 01: ആരാവും കേരള മുഖ്യമന്ത്രി ? (പിണറായി വിജയൻ)
1. ഇബ്രാഹീം (ദുബൈ)
2. ഹംസ വലിയകത്ത് (അബൂദബി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.