പ്രവാസത്തിന് ഇന്ന് ചിത്തം കവരും തിരുവോണം
text_fieldsഷാർജ: സമൃദ്ധിയുടെയും സമാധാനത്തിെൻറയും സാഹോദര്യത്തിെൻറ പൂവിളി ഉയർത്തി ഇന്ന് തിരുവോണം. തുമ്പയും മുക്കുറ്റിയും കാക്കപൂവും തെച്ചിയും ജമന്തിയും പൂത്തുലയുന്ന തൊടികളില്ലെങ്കിലും പ്രവാസിയുടെ പൂക്കളങ്ങൾക്ക് ഏഴഴകാണ്. കേരള തനിമയുള്ള വസ്ത്രങ്ങളണിഞ്ഞും പൂക്കളം ഒരുക്കിയുമാണ് പ്രവാസികൾ ഓണത്തെ ആഘോഷമാക്കുന്നത്. താമസിക്കുന്ന മുറിയുടെ ഇത്തിരി കോലായിൽ അത്തം തൊട്ടെ സ്ഥലം പിടിച്ചിരുന്നു ഒത്തിരി വലിയ പൂക്കളങ്ങൾ. തിരുവോണത്തിന് മുറിക്കകത്ത് കൂടുതൽ വട്ടത്തിൽ ഒരുക്കുമെന്ന് സജ വ്യവസായ മേഖലയിൽ താമസിക്കുന്ന മലപ്പുറം സ്വദേശി രാഹുൽ പറയുന്നു.
പ്രവാസ കേരളം തിരുവണത്തെ വരവേൽക്കാനുള്ള എല്ലാതയ്യാറെടുപ്പുകളും അവധിദിവസമായ വെള്ളിയാഴ്ച തന്നെ പൂർത്തിയാക്കിയിരുന്നു.
സാമ്പാറിനുള്ള മുറിച്ചു പാകപ്പെടുത്തിയ പച്ചക്കറികളും ചിരവിയ തേങ്ങയും പായസം മിക്സുകളും വിപണികളിൽ നിന്ന് ലഭിച്ചത് ബാച്ചിലർമാർക്കും കുടുംബങ്ങൾക്കും തുണയായി. ഇന്ത്യയിൽനിന്ന് ധാരാളം മുല്ലപൂക്കളാണ് വിപണികളിൽ എത്തിയിരിക്കുന്നത്. സദ്യ വിളമ്പാനുള്ള നാക്കിലകൾ നാട്ടിൽനിന്നു തന്നെയാണ് എത്തുന്നത്. ഒമാനിലെ സലാലയിൽനിന്നും വാഴയിലകൾ എത്തുന്നുണ്ട്. കമ്പോളങ്ങളിൽ തൂങ്ങിയാടുന്ന ഓണക്കുലകൾക്ക് കേരള ചന്തമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒന്നിച്ച് ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്ന കുടുംബങ്ങളും നിരവധിയാണ്. ഓണക്കളികളും മാവേലി എഴുന്നളത്തും തിരുവോണത്തിന് മാറ്റു കൂട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.