ഈ ഉദ്യാനം പറയുന്നു; പാഴാക്കരുതൊന്നും
text_fieldsഷാർജ: ഷാർജ-മലീഹ റോഡിൽ, കൽബ ദിശയിൽ അൽ സിയൂഹ് ഇൻറർചേഞ്ച് കഴിഞ്ഞാൽ വലതുവശത്തായി ഉദ്യാനമുണ്ട്. ഷാർജ പൊലീസിെൻറ മരുഭൂ ഉദ്യാനമാണിത്. പരന്ന് കിടക്കുന്ന അൽ ഫയാ മരുഭൂമിയുടെ വെൺ പൂഴിപ്പരപ്പിലെ ഈ ഉദ്യാനത്തിലേക്ക് ഇടക്ക് പുറത്തുനിന്നുള്ള സന്ദർശകരെ അനുവദിക്കാറുണ്ട്.
വേനൽ, ശൈത്യകാല ആഘോഷവേളകളിൽ ഉദ്യാനവാതിൽ സന്ദർശകർക്കായി തുറന്നിടും. 800 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാർക്ക് മരുഭൂമിയുടെ ഹൃദയഭാഗത്താണ്. ഗാഫ് മരങ്ങളുടെ കുളിരിലിരുന്ന് പാടുന്ന തുന്നാരം കിളികളും കുരുവികളും ഉദ്യാന സംഗീതമാണ്.
ശ്രദ്ധേയം പാഴ്വസ്തു നിർമിതികളാണ്. ഉപകരണങ്ങൾ പൊതിയുന്ന മരക്കഷണങ്ങളാൽ തീർത്ത അതിമനോഹരമായ പള്ളി കാണേണ്ടതാണ്. മിനാരങ്ങൾ മുതൽ പൂമുഖവാതിൽ വരെ ഇത്തരം മരങ്ങൾകൊണ്ടാണ്. പള്ളിക്കകത്തെ ഇരിപ്പിടങ്ങളും മേശയും അലമാരയും ഇങ്ങനെതന്നെ.
പള്ളിക്ക് ചുറ്റും തീർത്ത വേലിയും കവാടവും പറഞ്ഞുതരും പാഴാക്കികളയുന്ന ഓരോ വസ്തുവിലുമുള്ള കമനീയത. ഉദ്യാനം ചുറ്റിയടിക്കാൻ തീർത്ത തീവണ്ടിയിലെ ഇരിപ്പിടങ്ങൾ വീപ്പകൾകൊണ്ടാണ്. മരച്ചോട്ടിലെ െബഞ്ചും ഭക്ഷണശാലയിലെ മേശയും കസേരയും പാഴ്വസ്തുക്കളാലാണ് നിർമിച്ചത്. മഞ്ഞുകാലത്ത് ഉദ്യാനത്തിലേക്ക് ദേശാടന പക്ഷികൾ വിരുന്നെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.