പുസ്തകോത്സവത്തിൽ ഐ.പി.എച്ചിന് 40ാം വർഷം
text_fieldsഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഐ.പി.എച്ച് സ്റ്റാൾ
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാള പ്രസാധനാലയമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന് (ഐ.പി.എച്ച്) 40ാം വർഷം. കനപ്പെട്ട ഗ്രന്ഥശേഖരവുമായിട്ടാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരണ വിഭാഗമായ ഐ.പി.എച്ച് പുസ്തക നഗരിയിലെ ZC 18 ൽ ശ്രദ്ധാകേന്ദ്രമാകുന്നത്. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ചരിത്രം, കുടുംബം, ബാലസാഹിത്യം മുതലായ ഇനങ്ങളിലുള്ള ഈടുറ്റ പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്. നാട്ടിൽ വീടുകൾ, ലൈബ്രറികൾ, സ്ഥാപനങ്ങൾ ഇവക്കുള്ള പ്രത്യേക പാക്കേജുകൾക്ക് സ്റ്റാളിൽ ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. 'മാധ്യമം' മുൻ ചെയർമാൻ പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ സ്മരണിക, 'അക്ഷരസ്മൃതി' സ്റ്റാളിൽ ലഭ്യമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.