Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇതാണ് കമോൺ കേരളയുടെ...

ഇതാണ് കമോൺ കേരളയുടെ ‘ഹൈലൈറ്റ്’

text_fields
bookmark_border
ഇതാണ് കമോൺ കേരളയുടെ ‘ഹൈലൈറ്റ്’
cancel

കമോൺ കേരളയുടെ ആദ്യ എഡിഷൻ മുതൽതന്നെ ഹൈലൈറ്റ് ഗ്രൂപ്പും കൂടെയുണ്ട്. ഓരോ എഡിഷനിലും കമോൺ കേരളയുടെ പൊട്ടൻഷ്യൽ ഞങ്ങൾ നേരിട്ട് മനസിലാക്കിയതാണ്. ജി.സി.സി കേരളത്തിലെ എല്ലാ ബിസിനസ് ഗ്രൂപ്പുകളും ആശ്രയിക്കുന്ന മാർക്കറ്റ് ആണ്. പ്രവാസികൾക്കിടയിൽ നല്ലതുപോലെ സ്വാധീനം ചെലുത്തുന്ന മീഡിയയാണ് ഗൾഫ് മാധ്യമം. അതുകൊണ്ടുതന്നെയാണ് ഗൾഫ് മാധ്യമവുമായി ചേർന്നുനിൽക്കുന്നതും.

റസിഡൻഷ്യൽ, റീടെയിൽ, കെമേഴ്സ്യൽ എന്നിങ്ങനെ റിയൽ എസ്റ്റേറ്റിലെ എല്ലാ മേഖലയിലും ഒരുപോലെ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക ബിൽഡറാണ് ഹൈലൈറ്റ്. ജി.സി.സി മലയാളികൾ ആശ്രയിക്കുന്ന എല്ലാതരം നിക്ഷേപ മോഡലുകളും ഹൈലൈറ്റ് ഗ്രൂപ് മുന്നോട്ടുവെക്കുന്നുണ്ട്.

ഓരോ പ്രോജക്ടിലും നിക്ഷേപ സാധ്യതകളുമുണ്ട്. പ്രവാസികൾതന്നെയാണ് ഈ മേഖലയിൽ കൂടുതൽ എത്തുന്നത്. എല്ലാ ആളുകൾക്കും നിക്ഷേപിക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ ഹൈലൈറ്റ് ഗ്രൂപ്പ് പദ്ധതികൾ തയാറാക്കിയിരിക്കുന്നത്. 20 ലക്ഷം മുതലുള്ള ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻസ് ഇപ്പോഴുണ്ട്. അത്തരത്തിൽ റിടെയിൽ അല്ലെങ്കിൽ ഷോപ്പിങ് മാളുകളിൽ നിക്ഷേപം വഴി ലഭിക്കുന്ന സ്പേസ് വഴി റെന്റൽ റിട്ടേൺ ലൈഫ് ലോങ് വാടകയായി അവർക്ക് ലഭിക്കും. മലയാളി പ്രവാസികളെ എടുത്തുനോക്കിയാൽ അവർ ഒരുകാലത്ത് വിദേശ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ വരിക എന്ന ഉദ്ദേശം എപ്പോഴും ഉണ്ടാകും. ആ സമയത്ത് സുരക്ഷിതമായി, കൃത്യമായ വരുമാനമുണ്ടാക്കാനുള്ള ഏറ്റവും നല്ലൊരു മാർഗമാണ് ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ.

സൗത്ത് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ടൗൺഷിപ്പുകളിൽ ഒന്നാണ് കോഴിക്കോടുള്ള ഹൈലൈറ്റ് സിറ്റി. ഇതിൽ ഷോപ്പിങ് മാളും ബിസിനസ് പാർകും രണ്ടായിരത്തിലധികം അപാർട്മെന്റുകളുമുണ്ട്. മലബാറിലെ പ്രവാസികൾ കൂടുതൽപേരും ആശ്രയിക്കുന്നത് കോഴിക്കോടിനെയാണ്.

പഠനരംഗമാണെങ്കിലും ആശുപത്രി സൗകര്യങ്ങളാണെങ്കിലും അതങ്ങനെതന്നെ. എല്ലാം കൈയെത്തും ദൂരത്തിൽതന്നെയുണ്ടാകുമ്പോൾ കുടുംബത്തിന് സുരക്ഷിതമായ താമസ സൗകര്യമൊരുക്കി തിരിച്ചുപോകാനും പ്രവാസിക്ക് കഴിയും.

ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ടും കുറേ അവസരങ്ങൾ പ്രവാസികൾക്കുമുമ്പിലുണ്ട്. എന്നാൽ ചിലർ പലിശ വാങ്ങാൻ ഇഷ്ടപ്പെടുന്നില്ല എന്ന കാര്യംകൂടിയുണ്ട്. എന്നാൽ ബാങ്കിൽ 10 ലക്ഷമോ ഒരുകോടിയോ ഇട്ടുകഴിഞ്ഞാലും നമ്മൾ അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞ് എഫ്.ഡി തിരിച്ചെടുക്കുമ്പോൾ പണത്തിന്റെ മൂല്യത്തിൽ വരുന്ന വ്യത്യാസം വലുതായിരിക്കും. ഇന്ന് ഒരുകോടി നിക്ഷേപിച്ചാൽ അഞ്ചുകൊല്ലം കഴിഞ്ഞ് തിരിച്ചെടുക്കുമ്പോൾ ഇന്നത്തെ മൂല്യമായിരിക്കില്ല അന്ന്. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് ഓരോ വർഷവും 5 മുതൽ ഏഴു ശതമാനം വരെ പണത്തിന്റെ മൂല്യം കുറഞ്ഞിട്ടുണ്ടാവും. അതായത് ലാഭം എന്നത് വളരെ കുറഞ്ഞിരിക്കും എന്നർഥം.

അതേ സമയം റിയൽ എസ്റ്റേറ്റ് മേഖലയിൽ പണപ്പെരുപ്പമുണ്ടോകുമ്പോൾ അസറ്റ് വാല്യൂവും അതിനനുസരിച്ച് കൂടും. റിയൽ എസ്റ്റേറ്റ് ബൂം ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽപോലും പണപ്പെരുപ്പമുണ്ടായാൽ സ്വാഭാവികമായും സാധനങ്ങളുടെ വില ഉയരും, സ്ഥലത്തിനും ബിൽഡിങ്ങിനുമെല്ലാം വില കൂടും. അതാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുമ്പോഴുള്ള ഉറപ്പ്.

നിങ്ങൾ ഹൈലൈറ്റിൽ നിക്ഷേപിക്കുമ്പോൾ സ്പേസിനു പുറമെ കൃത്യമായുള്ള ആജീവനാന്ത റെന്റൽ റിട്ടേൺസാണ് ഉറപ്പാവുന്നത്. നാളെയുടെ കരുതൽകൂടി ആവുകയാണ് ഈ നിക്ഷേപങ്ങളെല്ലാം. ഹൈലൈറ്റ് ഗ്രൂപ്പിന്റെ എല്ലാ പ്രോജക്ടുകളിലെയും നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കാനും പങ്കുവെക്കുവാനുമായി ഹൈലൈറ്റിന്റെ സീനിയർ ടീം അംഗങ്ങൾ ഇത്തവണ കമോൺ കേരളയിലുണ്ടാകും.

കേരളത്തിലെ ആദ്യ ഫുൾ കണ്ടിന്യൂം ഐ.ബി സ്കൂളായ ഹൈലൈറ്റിന്റെ ‘ദ വൈറ്റ് സ്കൂൾ ഇന്റർനാഷനലി’നെ കമോൺ കേരളയിൽവെച്ച് പ്രവാസലോകത്തിനുമുന്നിൽ പരിചയപ്പെടുത്തും.

കൂടാതെ കമോൺ കേരളയിൽവെച്ച് നടത്തുന്ന ലക്കി ഡ്രോയിൽ ഇത്തവണ ഒരു ലക്ഷ്വറി കാർതന്നെയാണ് സമ്മാനമായി നൽകുന്നത്. എന്തുകൊണ്ട് ഇങ്ങനെയൊരു വലിയ രീതിയിൽ മാർക്കറ്റിങ്ങിനുവേണ്ടി ചിലവാക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. അതിന് ഹൈലൈറ്റിന് കൃത്യമായ ഉത്തരമുണ്ട്. സാധാരണ രീതിയിൽ ഞങ്ങൾ ടേണോവറിന്റെ ഒരു ശതമാനം മാർക്കറ്റിങ്ങിലേക്കാണ് ചെലവഴിക്കാറുള്ളത്. ഇത്തവണ കമോൺ കേരളയിലൂടെ 150 മുതൽ 200 കോടി രൂപവരെ നിക്ഷേപം ഹൈലൈറ്റ് ഗ്രൂപ് പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുമുമ്പ് ഞങ്ങൾ പങ്കെടുത്ത കമോൺ കേരള സീസണുകളിലും പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Common Keralahilite
News Summary - This is the 'highlight' of Common Kerala
Next Story