യു.എ.ഇയിൽ പെരുന്നാൾ നമസ്കാരത്തിന് പള്ളിയിലേക്ക് പോകുന്നവർ ശ്രദ്ധിക്കാൻ..
text_fieldsഅബൂദബി: യു.എ.ഇയിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും കോവിഡ് സുരക്ഷ മുൻകരുതൽ നിർദേശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് അധികൃതർ. എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റർ കമ്മിറ്റി, ആരോഗ്യവകുപ്പ്, പൊതുജനാരോഗ്യ കേന്ദ്രം എന്നിവ അംഗീകാരം നൽകിയ മാർഗ നിർദ്ദേശങ്ങൾ ചുവടെ:
1. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും 12 വയസ്സിൽ താഴെയുള്ളവരും പള്ളിയിലേക്ക് വരുന്നത് പരമാവധി ഒഴിവാക്കണം.
2. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും അംഗീകൃത ചാരിറ്റി വെബ്സൈറ്റുകളിലൂടെയും ഫിത്തർ സകാത്ത് നൽകാം.
3. പള്ളിയിലേക്ക് പോവുന്നതിനു മുമ്പ് വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തുക
4. പ്രാർത്ഥനയ്ക്ക് മുമ്പും ശേഷവും കൈകൾ ശുദ്ധീകരിക്കുക
5. പള്ളിയിൽ നിന്ന് പുറത്തു പോകുമ്പോൾ കൈകൾ വൃത്തിയാക്കുക
6. ഈദ് പ്രാർത്ഥന വേളയിൽ മാസ്‌ക് ധരിക്കുക
7. പള്ളിയിൽ പ്രാർത്ഥനക്ക് സ്വന്തം മുസല്ല ഉപയോഗിക്കുക
8. മറ്റുള്ളവരിൽ നിന്ന് രണ്ടു മീറ്റർ ശാരീരിക അകലം പാലിക്കുക
9. ഈദ് നമസ്‌കാരത്തിനുശേഷം എല്ലാ ഒത്തുചേരലുകളും ഒഴിവാക്കുക
10. ഹസ്തദാനവും ആേശ്ലഷണവും ഒഴിവാക്കണം
11 ബന്ധുവീടുകളിലെ സന്ദർശനം ഒഴിവാക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.