ജോലി നഷ്ടപ്പെട്ടവർക്ക് ആറുമാസം വരെ തുടരാനാവും
text_fieldsദുൈബ: ജോലി നഷ്ടപ്പെട്ടവർക്ക് യു.എ.ഇയിൽ തുടരാനുള്ള കാലാവധി ആറുമാസമാക്കി വർധിപ്പിക്കും.
ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ േജാലി നഷ്ടപ്പെട്ടാൽ 30 ദിവസത്തിനകം രാജ്യം വിടണമെന്നതാണ് നിയമം. ഞായറാഴ്ച പുതിയ വിസ പരിഷ്കരണങ്ങൾ സംബന്ധിച്ച പ്രഖ്യാപനത്തിലാണ് കാലാവധി നീട്ടുന്ന കാര്യം വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സിയൂദി വെളിപ്പെടുത്തിയത്.
എന്നാൽ, ഏതെങ്കിലും പ്രത്യേക വിസയുള്ളവർക്ക് മാത്രമായിരിക്കുമോ ഇളവ് എന്ന് വ്യക്തമല്ല. ഇളവ് അനുവദിച്ചാൽ, പ്രവാസികൾക്ക് ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷവും പുതിയ ജോലി കണ്ടെത്താൻ സമയം ധാരാളം ലഭിക്കും.
പ്രതിഭകളെയും വിവിധ മേഖലകളിൽ വിദഗ്ധരായവരെയും രാജ്യത്ത് പിടിച്ചുനിർത്താൻ കാലാവധി നീട്ടുന്നത് ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.