കോവിഡ്: ഗൾഫിൽ മൂന്ന് മലയാളികൾ മരിച്ചു
text_fieldsമസ്കത്ത്/ദുബൈ: കോവിഡ് ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. ഒമാനിൽ രണ്ട് പേരും യു.എ.ഇയിൽ ഒരാളുമാണ് മരിച്ചത്. ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി. പത്തനംതിട്ട കോഴഞ്ചേരി പാറോളിൽ ഹൗസിൽ മാത്യു ഫിലിപ്പ് (സണ്ണി-70), തിരുവില്ലാമല പഴമ്പാലക്കോട് തോട്ടത്തിൽ വീട്ടിൽ ശശിധരൻ (58) എന്നിവരാണ് ബുധനാഴ്ച രാത്രി മരണപ്പെട്ടത്. റോയൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇരുവരും.
ഭാര്യ: സൂസൻ മാത്യുവാണ് മാത്യു ഫിലിപ്പിെൻറ ഭാര്യ. മക്കൾ: ഫിലിപ്പ് മാത്യു, സീന സ്റ്റാൻലി, സിൻസി മേരി മാത്യു. 48 വർഷത്തോളമായി ഒമാനിലുണ്ട്. സൗദിയിലായിരുന്ന ശശിധരൻ ഒരു വർഷം മുമ്പാണ് ഒമാനിലെത്തിയത്. പങ്കജ ദേവിയാണ് ഭാര്യ. മക്കൾ: ശിൽപ്പ, അഖിൽ, അജിത്ത്. മരുമക്കൾ: മിജീഷ്, ബിനുഷ. ലോക്ഡൗണിനെ തുടർന്ന് ജോലിയില്ലാതിരുന്നതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ നോർക്കയിലും പിന്നീട് എംബസിയിലും ശശിധരൻ രജിസ്റ്റർ ചെയ്തിരുന്നു.
യു.എ.ഇയിലെ അൽ ഐനിൽ മഞ്ചേരി തുറക്കൽ സ്വദേശി പാമ്പാടിയിൽ മാഞ്ചേരി തുപ്പത്ത് അലവിക്കുരിക്കളുടെ മകൻ ഇസ്മായിൽ കുരിക്കൾ (കുഞ്ഞിപ്പ-51) ആണ് മരിച്ചത്. മാതാവ്: എൻ.വി. ഖദീജ. ഭാര്യ: റഷീദ (പന്തല്ലൂർ). മക്കൾ. ഇർഷാദ്, ഹർഷൽ, ഷിഫിൻ, നഷ്വ. സഹോദരങ്ങൾ: അഷ്റഫ്, സക്കീന, സൽമാബി, നസീമ, സറഫുന്നീസ, തസ്ലീന, റംഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.