Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2024 10:00 AM IST Updated On
date_range 14 March 2024 10:00 AM ISTഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച മൂന്ന് സ്ഥാപനങ്ങൾ പൂട്ടി
text_fieldsbookmark_border
അബൂദബി: മുന്നറിയിപ്പ് നൽകിയിട്ടും ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബൂദബി മുഷ്റിഫിലെ രണ്ട് ഇറച്ചിക്കടകളും ഖാലിദിയയിലെ ഒരു സൂപ്പർമാർക്കറ്റും അധികൃതർ അടച്ചുപൂട്ടി. ഇറക്കുമതി ചെയ്ത മാംസം, പ്രാദേശിക മാംസം എന്ന രീതിയിൽ വിറ്റതും കടയിൽ പാറ്റയുടെ സാന്നിധ്യവുമാണ് അടച്ചുപൂട്ടലിന് കാരണമായത്.
കാലാവധി കഴിഞ്ഞ വസ്തുക്കൾ പ്രദർശിപ്പിച്ചതിനാണ് സൂപ്പർമാർക്കറ്റ് അടപ്പിച്ചത്. മൂന്ന് സ്ഥാപനങ്ങൾക്കും പിഴ ചുമത്തി. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 800555 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story