ഐ.സി.എ അടക്കം മൂന്നു സർക്കാർ സംവിധാനങ്ങൾ ഒന്നായി
text_fieldsദുബൈ: ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ), ഫെഡറൽ കസ്റ്റംസ് അതോറിറ്റി, ജനറൽ അതോറിറ്റി ഓഫ് സ്പോർട്സ്, ബോർഡേഴ്സ് ആൻഡ് ഫ്രീ സോൺസ് സെക്യൂരിറ്റി എന്നിവ സംയോജിപ്പിച്ച് പുതിയ സംവിധാനം രൂപപ്പെടുത്തുന്നതിന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ ഉത്തരവിട്ടു. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി എന്ന ഒറ്റ വകുപ്പായാണ് ഇനിമുതൽ ഇത് പ്രവർത്തിക്കുക. പൗരത്വം, പാസ്പോർട്ട്, വിദേശികളുടെ രാജ്യത്തേക്കുള്ള വരവും താമസവും തുറമുഖങ്ങളുടെയും അതിർത്തികളുടെയും ഫ്രീസോണുകളുടെയും സുരക്ഷ, കാര്യക്ഷമത വർധിപ്പിക്കൽ എന്നിവ വകുപ്പിെൻറ ചുമതലയായിരിക്കും. ആഗോള മാനദണ്ഡങ്ങൾക്കും സുരക്ഷാ ആവശ്യകതകൾക്കും അനുസൃതമായി കസ്റ്റംസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും അതോറിറ്റിയായിരിക്കും. പാസ്പോർട്, വിസസംബന്ധമായ നിയമനിർമാണങ്ങളും നയങ്ങളും കാബിനറ്റ് അപ്രൂവലിനായി സമർപ്പിക്കാനുള്ള അവകാശം ഈ വകുപ്പിനുണ്ടായിരിക്കും. ഈ വിഭാഗത്തിൽ വിവിധ ലോകരാജ്യങ്ങളുമായി കരാറുകൾ ഒപ്പുവെക്കുന്നതിലും ധാരണകളിലെത്താനും യു.എ.ഇയെ പ്രതിനിധാനംചെയ്യുന്നത് അതോറിറ്റിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.