ദുബൈയില്‍ മൂന്ന് ഇന്ത്യക്കാർ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍
text_fieldsദുബൈ: ഉത്തരേന്ത്യൻ സ്വദേശികളായ മൂന്ന് ഇന്ത്യക്കാരെ താമസസ്ഥലത്ത് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂർ ജില്ലയിലെ ഉദയ്പൂര്‍ സ്വദേശികളായ രാംചന്ദ്ര (36), പരശ് റാം ഗുര്‍ജാര്‍(23), ശ്യാംലാല്‍ ഗുര്‍ജാര്‍(29) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദുബൈയില്‍ സ്വകാര്യ ക്ലീനിങ് കമ്പനിയിലെ തൊഴിലാളികളാണ്. ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന മൂവരെയും രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാരായണ്‍ ലാല്‍ ജാന്‍വര്‍ ഉന്‍കരി ബായ് ദമ്പതികളുടെ മകനാണ് രാംചന്ദ്ര. ഹിമരാജ് ഗര്‍ജാര്‍ ആണ് പരശ് റാമിന്‍റെ പിതാവ്. മാതാവ്: ഗോപി ദേവി.
ഭദ്രിലാല്‍ ഗുര്‍ജാര്‍ ആണ് ശ്യാംലാലിന്റെ പിതാവ്. മൃതദേഹങ്ങള്‍ ദുബൈ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപോർട്ട് പുറത്തുവന്നാലെ മരണ കാരണം കൃത്യമായി മനസിലാകൂ. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.