നാലു മില്യൺ ഡോളർ വ്യാജ കറൻസിയുമായി മൂന്നംഗ സംഘം പിടിയിൽ
text_fieldsദുബൈ: വ്യാജ യു.എസ് ഡോളർ കൈമാറ്റം ചെയ്യാൻ ശ്രമിച്ച മൂന്നംഗ തട്ടിപ്പ് സംഘത്തെ ദുബൈ പൊലീസ് നാടകീയമായ നീക്കങ്ങൾക്കൊടുവിൽ വലയിലാക്കി. സമൂഹമാധ്യമങ്ങൾ വഴി നാല് മില്യൻ യു.എസ് ഡോളർ (14.6 മില്യൻ ദിർഹം) വെറും ഒരു ലക്ഷം ദിർഹത്തിന് കൈമാറാമെന്ന വാഗ്ദാനം നടത്തിയായിരുന്നു സംഘം തട്ടിപ്പിന് മുതിർന്നത്. സംഭവമറിഞ്ഞ ദുബൈ പൊലീസ് ഇടപാടുകാരെന്ന വ്യാജേന സംഘത്തെ സമീപിച്ചു. ദുബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ സംഘവുമായി സംസാരിച്ച് കരാർ ഉറപ്പിച്ച് അവരുടെ വിശ്വാസ്യത പിടിച്ചുപറ്റി.
നോട്ട്കെട്ടുകൾ കറുത്ത പേപ്പറുകളായി അടുക്കിവെച്ച നിലയിലായിരുന്നു. കറുപ്പ് പേപ്പറിന് മുകളിൽ പ്രത്യേക തരത്തിലുള്ള ദ്രാവകം പുരട്ടുന്നതോടെ കറുത്ത നോട്ടുകൊട്ട് യു.എസ് ഡോളറായി മാറ്റുന്ന തരത്തിലായിരുന്നു തട്ടിപ്പ്. സംഘവുമായി സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഇക്കാര്യം നേരിട്ട് കണ്ടു മനസ്സിലാക്കി. തുടർന്ന് ദേരയിലെ ഹോട്ടലിൽ കൈമാറ്റം ചെയ്യാമെന്ന് ആഫ്രിക്കക്കാരായ മൂന്നുപേരടങ്ങിയ തട്ടിപ്പ് സംഘം ഉറപ്പുനൽകി.
തുടർന്ന് പൊലിസ് ടീമെത്തി സംഘത്തെ ഹോട്ടൽ മുറിയിൽനിന്ന് ൈകയോടെ പിടികൂടുകയായിരുന്നു. ഹോട്ടൽ മുറിയിൽനിന്ന് വ്യാജ നേട്ടുകെട്ടുകൾ, പ്രത്യേക ദ്രാവകം, വെളുത്ത പൊടി എന്നിവയും കണ്ടെടുത്തു.
സന്ദർശക വിസയിലെത്തിയ ആഫ്രിക്കൻ സ്വദേശികളടങ്ങുന്ന സംഘമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി തട്ടിപ്പിന് ശ്രമിച്ചതെന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് (സി.ഐ.ഡി) ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു. അന്വേഷണം പൂർത്തിയാക്കാൻ മൂവരെയും ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പണം മോഹിച്ച് എത്തുന്നവരെ കബളിപ്പിക്കാൻ 100 യഥാർഥ യു.എസ് ഡോളർ നോട്ടുകൾ മുകളിലും ബാക്കിയുള്ളതിൽ പ്രത്യേക ദ്രാവകം പുരട്ടി കറുത്ത പെയിൻറ് മാറ്റുന്നതാ യിരുന്നു തട്ടിപ്പിെൻറ രീതിയെന്ന് ദുബൈ പൊലീസ് സാമ്പത്തിക കുറ്റകൃത്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഉമർ ബിൻ ഹമദ് പറഞ്ഞു.
പണത്തിെൻറ ഉറവിടം പരിശോധിക്കാതെ പെട്ടെന്ന് ലാഭം നേടാൻ ആഗ്രഹിക്കുന്ന ആളുകളെയാണ് സംഘം ലക്ഷ്യമിടുന്നതെന്നും കേണൽ ബിൻ ഹമദ് പറഞ്ഞു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും പണ തട്ടിപ്പുകൾ ഒഴിവാക്കണമെന്നും ദുബൈ പൊലീസ് ജനങ്ങളോട് അഭ്യർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.