Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂന്ന്​ ലോക...

മൂന്ന്​ ലോക റെക്കോഡുകൾ

text_fields
bookmark_border
saudi-pvilion
cancel

എക്​സ്​പോക്ക്​ കൊടിയുയരുന്നതിന്​ മുൻപ്​ ​തന്നെ സൗദി മൂന്ന്​ ലോകറെക്കോഡുകൾ കുറിച്ചുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജലാശയക്കാഴ്​ച, എൽ.ഇ.ഡി മിറർ സ്​​ക്രീൻ, ചർച്ച വേദി എന്നിവയാണ്​ ഗിന്നസ്​ ബുക്കിൽ ഇടംപിടിച്ചിരിക്കുന്നത്​.

8000 എൽ.ഇ.-ഡി ലൈറ്റുകളുടെ അകമ്പടിയോടെയാണ്​ ചർച്ചാവേദി ഒരുക്കിയിരിക്കുന്നത്​. 32 മീറ്റർ നീളത്തിൽ ജലവിസ്​മയവും ഒരുങ്ങുന്നുണ്ട്​. 13,000 ചതുരശ്ര മീറ്റർ വിസ്​തീർണത്തിൽ ആറ്​ നിലകളിലായി ഉയരുന്ന പവലിയൻ ലോകത്തിലേക്ക്​ തുറന്നിരിക്കുന്ന രീതിയിലാണ്​ നിർമിക്കുന്നത്​.

എൽ.ഇ.ഡി വിസമയം

എൽ.ഇ.ഡി ​ൈലറ്റുകൾ ഉപയോഗിച്ചുള്ള വിസ്​മയം തീർത്തായിരിക്കും സൗദി പവലിയൻ മിന്നിത്തിളങ്ങുന്നത്​. 68 ചതുരശ്ര മീറ്ററിലുള്ള എൽ.ഇ.ഡി സ്​ക്രീനാണ്​ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്​. 1302.5 ചതുരശ്ര മീറ്ററിൽ എൽ.ഇ.ഡി ഇൻറർ ആക്​ടീവ്​ ഡിജിറ്റൽ മിററും ഒരുങ്ങുന്നുണ്ട്​. സൗദിയുടെ വിശാലമായ മരുഭൂമികൾ, മനോഹര തീരങ്ങൾ, കടലുകൾ, മലനിരകൾ തുടങ്ങിയവയെല്ലാം പവലിയനുള്ളിൽ ആസ്വദിക്കാൻ കഴിയും. ആസിർ മേഖലയിലെ അൽ ബർദാനി താഴ്​വര, തബൂക്ക്​ മലനിരകൾ തുടങ്ങിയ സ്​ഥലങ്ങളിലൂടെ സന്ദർശകരെ കൂട്ടിക്കൊണ്ടുപോകും.

സൗദിയുടെ 14 സാംസ്​കാരിക ലാൻഡ്​മാർക്കുകളും യുനസ്​കോയുടെ പൈതൃക സൈറ്റുകളായ അഡ്​ദിരിയയിലെ അൽ തുറൈഫ്​, ഹെഗ്ര ആർക്കിയോളജിക്കൽ സൈറ്റ്​, ജിദ്ദ, ഹൈലിലെ റോക്ക്​ ആർട്ട്​, അൽ അഹ്​സാ ഒയാസീസ്​ എന്ന സ്​ഥലങ്ങളുടെ നേർക്കാഴ്​ചകൾ ഇവിടെ ആസ്വദിക്കാം. സുസ്​ഥിര വികസനത്തി​െൻറ പുതുമാതൃകകൾ തീർക്കുന്ന ഖിദ്ദിയ, ദിരിയ ഗേറ്റ്​, കിങ്​ സൽമാൻ പാർക്ക്​ എന്നിവയെ കുറിച്ച്​ അറിയാൻ ഓഡിയോ- വിഷ്വൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്​. ഹരിത മാനദണ്ഡം പാലിച്ച്​ നിർമിച്ചതിനാൽ യു.എസ്​ ഗ്രീൻ ബിൽഡിങ്​ കൗൺസിലി​െൻറ ലീഡ്​ പ്ലാറ്റിനം സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്​.

കാത്തിരിക്കുന്നത്​ 220 പരിപാടികൾ

എക്​സ്​പോയിലൂടെ ലോകം കാണാൻ പോകുന്നത്​ 220 പ്രത്യേക പരിപാടികളാണ്​. സംഘാടകർ പുറത്തിറക്കിയ എക്​സ്​പോ കലണ്ടറിലാണ്​ ഇതി​െൻറ വിശദാംശങ്ങൾ പുറത്തുവിട്ടത്​. 'മനസുകളെ ഇണക്കി, ഭാവി സൃഷ്​ടിക്കാം' എന്ന എക്​സ്​പോ തീമിനെ അടിസ്​ഥാനമാക്കിയാണ്​ പരിപാടി തയ്യാറാക്കിയത്​. ചിന്തകളുടെ പങ്കുവെക്കൽ, സംഭാഷണങ്ങൾ, വർക്​ഷോപ്പുകൾ, ഗെയിമുകൾ എന്നിവയിലൂടെ വലിയ ചോദ്യങ്ങൾ ഉയർത്തുകയും പരിഹാരങ്ങൾ തേടുകയും ചെയ്യും. ഭൂമിയെയും ജൈവവൈവിധ്യങ്ങളെയും നിലനിർത്തുന്നതിനെ കുറിച്ച ആലോചനകൾ, എല്ലാവർക്കും ആരോഗ്യവും വിദ്യാഭ്യാസവും ലഭ്യമാക്കാനുള്ള ചിന്തകൾ, മനുഷ്യ ജീവിതത്തിന്​ സുസ്​ഥിരത കൈവരിക്കാനുള്ള സംഭാഷണങ്ങൾ എല്ലാം അടങ്ങിയതായിരിക്കും പരിപാടി.

മനുഷ്യനും ഭൂമിക്കും വേണ്ടിയുള്ള പരിപാടികൾ അഞ്ചു 'പാത'കളിലായാണ്​ വിന്യസിച്ചിരിക്കുന്നത്​. 'പാലങ്ങൾ പണിയുക' എന്ന തീമിലാണ്​ കൾചറൽ ട്രാക്ക്​. 'ആരും പിന്നിലാകരുത്​'എന്ന തീമിലൂടെ സാമൂഹിക സമത്വത്തിനാണ്​ ഊന്നൽ നൽകുന്നത്​. 'സന്തുലിതമായി ജീവിക്കുക' എന്ന തീമിൽ ആഗോളതാപനമടക്കമുള്ള പരിസ്​ഥിതി വിഷയങ്ങൾ ചർച്ചക്കെത്തും. 'ഒരുമിച്ച്​ അതീജീവിക്കുക' എന്ന തലക്കെട്ടിലെ ട്രാക്കിലൂടെ അവസരങ്ങൾ എല്ലാവർക്കും ലഭ്യമാവുക എന്ന ആശയത്തെ മുന്നോട്ടുവെക്കുന്നു. 'വിഷൻ 2071' എന്നതാണ്​ അവസാന പദ്ധതി. യു.എ.ഇയുടെ ഭാവിയിലേക്ക്​ ലക്ഷ്യമിട്ടായിരിക്കും ഈ പരിപാടികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expo 2020uaeemarat beats
News Summary - Three world records
Next Story