തൃശൂർ ഫെസ്റ്റ് വിളംബര സംഗമം
text_fieldsഷാർജ: ഷാർജ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി ‘തൃശൂർ ഫെസ്റ്റ് 2025’ന്റെ വിളംബര സംഗമം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന സംഗമം നാഷനൽ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഉദ്ഘാടനം ചെയ്തു. ഷാർജ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി നസറുദ്ദീൻ താജുദ്ദീൻ സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റുമാരായ കെ.പി. കബീർ, ഇക്ബാൽ കടപ്പുറം, അബ്ദുൽ വഹാബ്, സെക്രട്ടറിമാരായ നാസർ കടപ്പുറം, ഫവാസ് കൈപ്പമംഗലം, ഷംസുദ്ദീൻ, നിയോജക മണ്ഡലം നേതാക്കന്മാരായ ആർ.ഒ. ഇസ്മായിൽ, കാദർ മോൻ, ഉസ്മാൻ മണലൂർ, ഹബീബ് നാട്ടിക, നിസാം വാടാനപ്പിള്ളി, ഇർഷാദ് മണലൂർ, ശരീഫ് നാട്ടിക, മൊയിനുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകിയ വിളംബര സംഗമത്തിൽ ഇന്ദുലേഖ വാര്യർ മുഖ്യാതിഥിയായിരുന്നു.
കുടുംബ സംഗമങ്ങൾ, ഫുട്ബാൾ ടൂർണമെന്റ്, വടംവലി മത്സരം, വിനോദ യാത്ര, ചിത്ര രചന മത്സരങ്ങൾ, എജുക്കേഷൻ ഫെസ്റ്റ്, രക്തദാനം, മെഡിക്കൽ ക്യാമ്പ്, പാചകമത്സരം, ബിസിനസ് മീറ്റ്, യു.എ.ഇ തൃശൂർ ലീഡേഴ്സ് മീറ്റ്, ആദരവ്, വിവിധ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനങ്ങൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
ഷാർജ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ത്വയ്യിബ് ചേറ്റുവ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിമാരായ അബ്ദുല്ല മല്ലിശ്ശേരി, ടി.വി. നസീർ, ചാക്കോ ഊളക്കാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.