തൃശൂർ ലെജൻഡ്സ് കപ്പ്; എം.സി.സി ചേറ്റുവ ചാമ്പ്യന്മാർ
text_fieldsതൃശൂർ ലെജൻഡ്സ് കപ്പ് സീസൺ രണ്ടിൽ ചാമ്പ്യന്മാരായ
എം.സി.സി ചേറ്റുവ ടീമംഗങ്ങൾ
ദുബൈ: യു.എ.ഇ തൃശൂർ ക്രിക്കറ്റേഴ്സ് കൂട്ടായ്മ 40 വയസ്സിന് മുകളിലുള്ളവർക്കായി സംഘടിപ്പിച്ച തൃശൂർ ലെജൻഡ്സ് കപ്പ് സീസൺ രണ്ടിൽ എം.സി.സി ചേറ്റുവ ചാമ്പ്യന്മാരായി. ഷാർജ ബത്തായ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ബി-93 ഇന്നോടെക് കുന്നംകുളം റണ്ണേഴ്സ് അപ്പായി. എം.സി.സി ചേറ്റുവയുടെ അൻഷാദ് ഫൈനലിലെ മികച്ച താരമായി. ബി-93 ഇന്നോടെക്കിന്റെ അനൂപാണ് ടൂർണമെന്റിലെ മികച്ച താരവും മികച്ച ബാറ്റ്സ്മാനുമായത്.
ബി-93 ഇന്നോടെക്കിന്റെ താരം ഫായിസ് മികച്ച ബൗളറും മണികണ്ഠൻ മികച്ച കീപ്പറുമായി. ബി-93 ഇന്നോടെക് ഫെയർ പ്ലേ അവാർഡ് കരസ്ഥമാക്കി. രൂപേഷ് രവി വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. ഇസ്മയിൽ പൊടി, രൂപേഷ് രവി, ഷാഹുൽ ഹമീദ് കാക്കശ്ശേരി, സുഹൈൽ, ജിയാസ്, മണികണ്ഠൻ, ബക്കർ തളി, പി.ആർ കണ്ണൻ, സലീം പെരിഞ്ഞനം എന്നിവർ നേതൃത്വം നൽകി. മാഡ് വാര്യോഴ്സ് പാവറട്ടി, മദീന ഹീറോസ് ചാവക്കാട്, സെറോക്ക് വലപ്പാട്, കോസ്മോസ് വടക്കേക്കാട് എന്നിങ്ങനെ മറ്റു ടീമുകളും ടൂർണമെന്റിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.