തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsഅബൂദബി: തൃശൂർ സ്വദേശി അബൂദബി മുസഫയിൽ നിര്യാതനായി. പഴഞ്ഞി കാട്ടാകാമ്പാൽ പെരും തുരുത്തിയിലെ പരേതനായ മുത്തേടത്ത് മുഹമ്മദിെൻറ മകൻ സൈനുദ്ദീൻ (51) ആണ് മരിച്ചത്. അബൂദബി റൊമാന വാട്ടർ കമ്പനിയിൽ പത്ത് വർഷത്തോളമായി സെയിൽമാനായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം രാത്രി തറാവീഹ് നമസ്കാരം കഴിഞ്ഞ് മുസഫയിലെ മുറിയിലെത്തിയ ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃേദ്രാഗമാണ് മരണ കാരണം.
മാർച്ച് 23നാണ് മൂത്ത മകൾ ഷമീമ തസ്നിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിൽ പെങ്കടുത്ത് ഒരു മാസം മുമ്പാണ് സൈനുദ്ദീൻ തിരിച്ചെത്തിയത്. സുബൈദയാണ് ഭാര്യ. ഷമീമ. തസ്നിയെ കൂടാതെ വിദ്യാർഥികളായ ബിസ്മിയ, റംഷിയ, ജാസ്മിൻ എന്നിവർ മക്കളാണ്. മരുമകൻ: അർഷാദ് മാണൂർ.
അബൂദബി ശൈഖ് ഖലീഫ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ശനിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി ഞായറാഴ്ച രാവിലെ 7.30ഒാടെ പെരും തുരുത്തി ജുമാമസ്ജിദിൽ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.