തൃശൂർ യു.ഡി.എഫ് ദുബൈ പ്രവർത്തകയോഗം
text_fieldsദുബൈ: ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ശോഭന ഭാവി നിർണയിക്കുന്നതിന് പ്രാധാന്യമേറിയതാണെന്നും ഇൻഡ്യ മുന്നണിയുടെ വിജയത്തിലൂടെ മാത്രമേ മതേതര ജനാധിപത്യ മൂല്യങ്ങൾ തിരികെ കൊണ്ടുവരാനും ജനങ്ങൾക്ക് പരസ്പരം ഭയരഹിതരായി സാഹോദര്യത്തോടെ ജീവിക്കാനും കഴിയൂവെന്നും തൃശൂർ യു.ഡി.എഫ് ദുബൈ പ്രവർത്തകയോഗം അഭിപ്രായപ്പെട്ടു.
കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു. നാട്ടിലെ പ്രചാരണങ്ങളിൽ വേണ്ട ശ്രദ്ധ ചെലുത്താനും പരമാവധി പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനും അതിന്റെ മുന്നോടിയായി പ്രചാരണ കൺവെൻഷൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഇൻകാസ് ജില്ല പ്രസിഡന്റ് പവിത്രൻ തെരഞ്ഞെടുപ്പ് പ്രവർത്തന അവലോകനം അവതരിപ്പിച്ചു. അഷ്റഫ് കൊടുങ്ങല്ലൂർ, റിയാസ് ചെന്ത്രാപ്പിന്നി, സാബു മാമ്പ്ര, ഗഫൂർ പട്ടിക്കര, തസ്ലിം കരീം ഫിറോസ് മുഹമ്മദലി, സുനിൽ അരുവായി, ഉമേഷ് വെള്ളൂർ, ഹനീഫ തളിക്കുളം, സാദിഖലി ചാലിൽ, ഷാഫി കെ.കെ, ശിഹാബ് അബ്ദുൽകരീം, സുലൈമാൻ കറുത്തക്ക, ഷാജി സുൽത്താൻ, നജീബ് ജലീൽ, അരീഷ് അബൂബക്കർ, ടോജി മുല്ലശ്ശേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജമാൽ മനയത്ത് (ചെയർ), പവിത്രൻ (ജന. കൺ) എന്നിവരടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.