തുഷാറിന്‍റെ വണ്ടിച്ചെക്ക് കേസ്: നാസിൽ അഞ്ചു ലക്ഷം ചോദിക്കുന്ന ശബ്ദരേഖ പുറത്ത്
text_fieldsഅജ്മാൻ: ബി.ഡി.ജെ.എസ് േനതാവ് തുഷാർ വെള്ളാപ്പള്ളി വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചുവെന്ന കേസ് അജ്മാൻ കോടതിയിൽ നിലനിൽക്കെ ചെക്കുമായി ബന്ധപ്പെട്ട് പരാതിക്കാരൻ നടത്തിയ സംഭാഷണങ്ങളുടെ ഭാഗങ്ങൾ പുറത്ത്. തുഷാർ യു.എ.ഇയിൽ നടത്തിയിരുന്ന നിർമാണ കമ്പനിക്കുവേണ്ടി ഉപകരാർ ജോലി ചെയ്ത വകയിൽ പണം ലഭിച്ചില്ലെന്നു പരാതി നൽകിയ കൊടുങ്ങല്ലൂർ സ്വദേശി നാസിൽ അബ്ദുല്ല സുഹൃത്ത് കബീറിനയച്ച വാട്ട്സ്ആപ്പ് ശബ്ദ സന്ദേശങ്ങളിൽ ചിലതാണ് പുറത്തു വന്നത്.
അഞ്ചു ലക്ഷം രൂപ വേണമെന്നും ചെക്കുമായി ബന്ധപ്പെട്ട കൈവിട്ട കളികളിലേക്ക് താൻ നീങ്ങുകയാണെന്നും അടുത്ത ദിവസം തുഷാർ യു.എ.ഇയിൽ എത്തുേമ്പാൾ ഷാർജയിലെ കോടതിയിൽ കേസ് നൽകുമെന്നും നാസിൽ പറയുന്ന ഭാഗങ്ങളാണ് വാട്സ്ആപ്പ് വഴി പ്രചരിക്കുന്നത്. ചെക്ക് കൈയിലെത്തിയാൽ പത്തു ദശലക്ഷം രൂപ വരെ എഴുതി സമർപ്പിക്കുമെന്നും പകുതി തുക ലഭിച്ചാൽ ഒത്തുതീർപ്പാക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
നാസിൽ ചെക്ക് മോഷ്ടിച്ചതോ മറ്റാരിൽ നിന്നോ സംഘടിപ്പിക്കുകയോ ചെയ്തതാവാം എന്ന തുഷാർ വെള്ളാപ്പള്ളിയുടെ വാദത്തിനു ബലം പകർന്ന് തിങ്കളാഴ്ച രാവിലെയാണ് ശബ്ദരേഖ പുറത്തു വന്നത്. വെള്ളാപ്പള്ളി നടേശെൻറ ൈകയിൽ പണമുള്ളതിനാൽ അവർ ഒത്തുതീർപ്പിനു വരുമെന്നും സഹായിച്ചാൽ ഇരുവർക്കും തുക വീതം വെക്കാമെന്നും പറയുന്നുണ്ട്.
സംഭാഷണങ്ങൾ താൻ നടത്തിയതു തന്നെ എന്ന് സമ്മതിച്ച നാസിൽ തുഷാർ തനിക്കു നൽകിയ ചെക്കും രേഖകളും തന്‍റെ ബാധ്യതകൾ തീർക്കാൻ മറ്റൊരാൾക്ക് ഇൗടുവെച്ചിരുന്നുവെന്നും അതു തിരിച്ചെടുക്കുവാനായാണ് സുഹൃത്തിനോട് പണം ആവശ്യപ്പെട്ടതെന്നും വിശദീകരിക്കുന്നു. ഇക്കാര്യമെല്ലാം സുഹൃത്തുമായി നടത്തിയ വാട്ട്സ്ആപ്പ് സന്ദേശത്തിൽ ഉണ്ടായിരുന്നെങ്കിലും തങ്ങൾക്ക് ആവശ്യമുള്ള ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് ഇപ്പോൾ പ്രചരിപ്പിക്കുന്നതിനു പിന്നിലെ ഉദ്ദേശമെന്തെന്ന് തനിക്കറിയില്ല. ഒരാളോടു മാത്രമല്ല പല സുഹൃത്തുക്കളോടും ഇക്കാര്യത്തിനായി പണം ചോദിച്ചിരുന്നുവെന്നും നാസിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.