തുഷാർ വെള്ളാപള്ളിയുടെ വണ്ടിചെക്ക് കേസ്: ഒത്തുതീര്‍പ്പ് ചര്‍ച്ച വഴിമുട്ടുന്നു
text_fieldsദുബൈ: ബി.ഡി.ജെ.എസ് നേതാവും എൻ.ഡി.എ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചെന്ന കേസിൽ ഒത ്തുതീർപ്പ് ചർച്ച വഴിമുട്ടുന്നു. നേരത്തേ മധ്യസ്ഥരില്ലാതെയാണ് ചര്‍ച്ച എന്ന നിലപാടാണ് ഇരുപക്ഷവും സ്വീകരിച്ചിര ുന്നതെങ്കില്‍ ഇപ്പോള്‍ മധ്യസ്ഥരില്ലാതെ ചര്‍ച്ച മുന്നോട്ട് പോകില്ലെന്ന അവസ്ഥയാണ്.
കൊടുങ്ങല്ലൂർ മതിലകം സ്വദേശി നാസിൽ അബ്ദുല്ല നൽകിയ കേസിൽ അറസ്റ്റിലായി അജ്മാൻ ജയിലിൽ കിടക്കേണ്ടി വന്ന തുഷാറിെന പുറത്തിറക്കാൻ സംഘ്പര ിവാറും മുഖ്യമന്ത്രി പിണറായി വിജയനും താൽപര്യമെടുത്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി ജാമ്യത്തുകയും അഭിഭാഷകരെയും എത്തിച്ച് ജാമ്യത്തിലിറക്കി.
ജാമ്യം ലഭിച്ചയുടൻ കേസ് കെട്ടിച്ചമച്ചതാണെന്നും ചെക്ക് മോഷ്ടിച്ചതാണെന്നും പറഞ്ഞ തുഷാർ പിന്നീട് നാസിലിനെ വിളിച്ച് ഒത്തുതീർപ്പിന് താൽപര്യം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ദുബൈയിൽ ചർച്ച നടത്തിയ ഇരുവരും കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പിലെത്തിക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പണം നൽകിയല്ല ഒത്തുതീർപ്പ് എന്നാണ് തുഷാർ പറഞ്ഞിരുന്നത്.
നസീൽ ഇതു നിഷേധിച്ചതുമില്ല. ചർച്ച അടുത്ത ദിവസവും തുടരുമെന്ന് അറിയിച്ചെങ്കിലും ഇന്ന് കാര്യങ്ങൾ പിന്നോക്കം പോകുന്ന സൂചനകളാണ് പ്രകടമാവുന്നത്. മധ്യസ്ഥരില്ലാതെ രണ്ടുപേരും തമ്മിൽ ചർച്ച ചെയ്ത് തീർപ്പാക്കാം എന്നായിരുന്നു ആദ്യ ധാരണയെങ്കിൽ ഇപ്പോൾ പ്രബലരായ പലരും തുഷാറിനു വേണ്ടി കടന്നു വരികയാണ്. തുഷാറിെൻറ പക്ഷത്ത് മധ്യസ്ഥരുണ്ടെങ്കില്‍ തെൻറ പക്ഷത്തും മധ്യസ്ഥരുണ്ടാകുമെന്ന് നസീല്‍ അബ്ദുല്ലയും അറിയിച്ചു.
പണം നൽകാതെ എങ്ങിനെയാണ് തുഷാർ ഒത്തുതീർപ്പ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് അടുത്ത ദിവസം കോടതി സമക്ഷം വീണ്ടും എത്തുേമ്പാഴേക്ക് ഇരുകൂട്ടരും ധാരണയിലെത്തിയില്ലെങ്കിൽ പാസ്പോര്‍ട്ട് ജാമ്യത്തിലുള്ള തുഷാറിെൻറ നാട്ടിലേക്കുള്ള മടക്കയാത്രയും വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.