ദുബൈയിൽ ഇനി ഡ്രോണുകൾ വാഴും കാലം
text_fieldsദുബൈ: ഡ്രോണുകളുടെ പ്രവർത്തന രംഗത്ത് ഈ വര്‍ഷം വൻ വളര്‍ച്ച കൈവരിച്ച് ദുബൈ. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്കു പ്രകാരം ഈ വർഷം ഡ്രോണ്‍ പറത്താനുള്ള രജിസ്ട്രേഷൻ നടത്തിയ പൈലറ്റുമാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് 76 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രജിസ്റ്റര്‍ ചെയ്ത ഡ്രോണ്‍ കമ്പനികളുടെ എണ്ണം 53 ശതമാനം വര്‍ധിച്ചു.
പ്രതിമാസ ഡ്രോണ്‍ ഓപറേഷനില്‍ 75 ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തി. വ്യോമയാന മേഖലയുടെ വികസനത്തിനും സാങ്കേതിക വിദ്യയുടെ നവീകരണത്തിനും മേഖലയിലെ വളര്‍ച്ച സഹായകരമായെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത നഗരമാണ് ദുബൈ. ആളില്ലാ ഉപരിതല വാഹനമായ ഡ്രോണുകള്‍ അതുകൊണ്ടുതന്നെ ദുബൈ നഗരത്തിന്റെ സാങ്കേതിക വളര്‍ച്ചയുടെ അടയാളങ്ങളിലൊന്നാണ്.
ആഗോളതലത്തില്‍തന്നെ ഏറ്റവും മികച്ച ഡ്രോണ്‍ സാങ്കേതിക വിദ്യ സ്വന്തമായുള്ള ദുബൈ, ഈ വര്‍ഷം വന്‍ പുരോഗതിയാണ് ഈ മേഖലയില്‍ കൈവരിച്ചിട്ടുള്ളത്. ആകാശയാത്രയുടെ ഭാവിയെത്തന്നെ മുന്നോട്ടു ചലിപ്പിക്കാന്‍ വേണ്ട വളര്‍ച്ചയാണ് മേഖല കൈവരിച്ചതെന്ന് ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല ലെന്‍ഗാവി പറഞ്ഞു.
ഗതാഗത മേഖലയില്‍ ഏറ്റവും നവീനമായ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ ദുബൈ എല്ലാ കാലത്തും സജ്ജമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ ടാക്സി അടക്കം ദുബൈയിലെ പൊതുഗതാഗതത്തെ മാറ്റിമറിക്കുന്ന സംവിധാനങ്ങള്‍ അടുത്തെത്തിയ സാഹചര്യത്തില്‍ കൂടിയാണ് ഡ്രോണ്‍ മേഖല വലിയ വളര്‍ച്ച കൈവരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.