Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരൂർ സ്വദേശി ദുബൈയിൽ...

തിരൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
manoj kumar
cancel

ദുബൈ: മലപ്പുറം തിരൂർ പുറത്തൂർ കാവിലക്കാട് പരേതനായ അരീക്കര കറപ്പ​െൻറ മകൻ മനോജ് കുമാർ (51) ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഒരുമാസം മുമ്പ്​ കോവിഡ് ബാധിച്ച്​ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ന്യുമോണിയ കൂടി ബാധിച്ചതോടെ അൽ ബർഷ സൗദി ജർമൻ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്​ച മരണപ്പെട്ടത്.

ഏഴു വർഷത്തോളമായി ബർഗർ കിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്​തുവരികകായിരുന്നു. ആറുമാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയത്.

മാതാവ്: പരേതയായ ജാനകി. ഭാര്യ: ഷീബ പറവണ്ണ. മക്കൾ: ആതിര, അശ്വിൻ(വിദ്യാർഥി). മരുമകൻ: സുജീഷ് എടപ്പാൾ. സഹോദരങ്ങൾ: വസന്തൻ, മാളു, ശ്രീജ, ഷീബ. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit NewsGulf News
News Summary - tirur native died in dubai
Next Story