അബൂദബി വിമാനത്താവളത്തിലേക്കാണോ ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
text_fieldsഅബൂദബി: വിദേശരാജ്യങ്ങളിൽ നിന്ന് അബൂദബി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് പുതിയ മാനദണ്ഡങ്ങളുമായി അബൂദബി സാംസ്കാരിക വിനോദ മന്ത്രാലയം. വാക്സിന് സ്വീകരിച്ചവര്‍, വാക്സിന് സ്വീകരിക്കാത്തവര്‍ എന്നിങ്ങനെ വിനോദസഞ്ചാരികള്‍ക്കായി പ്രത്യേകം മാനദണ്ഡങ്ങളാണ് അധികൃതര്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്.
വാക്സിന് സ്വീകരിച്ച് എത്തുന്നവര്‍
1. യു.എ.ഇ അംഗീകരിച്ച വാക്സിനുകളില്‍ ഏതെങ്കിലുമാണോ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കണം. ലോകാരോഗ്യ സംഘടനയും യു.എ.ഇ ആരോഗ്യമന്ത്രാലയവും അംഗീകാരം നല്കിയ വാക്സിന് ആണ് അബൂദബിയും സ്വീകരിക്കുന്നത്.
2. ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ് ആപ് സഞ്ചാരികള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ ica.gov.ae എന്ന വെബ്സൈറ്റ് തുറന്ന് രജിസ്റ്റര്‍ അറൈവല്‍സ് ഫോറം പൂരിപ്പിച്ചിരിക്കണം. യാത്ര ചെയ്യുന്നതിന്റെ 48 മണിക്കൂറിനുള്ളിലാണ് ഇതു പൂരിപ്പിക്കേണ്ടത്. വാക്സിന് സ്വീകരിച്ചതിന്റെയോ അല്ലെങ്കില്‍, വാക്സിന് സ്വീകരിക്കുന്നതില്‍നിന്ന് ഇളവ് നല്കിയിരിക്കുന്നതിന്റെയോ രേഖകള്‍ ഇപ്രകാരം നല്‍കിയിരിക്കണം. പാസ്പോര്‍ട്ട് വിശദാംശം, വാക്സിന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് മുതലായവയും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കണം. 48 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കമ്മിറ്റി ഇവ പരിശോധിച്ച് അംഗീകാരം നല്‍കും.
3. യാത്ര ചെയ്യുന്നതിന്റെ 48 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആര് പരിശോധന ഫലം ഹാജരാക്കണം.
4. അബൂദബി വിമാനത്താവളത്തിലെത്തുമ്പോഴും പി.സി.ആർ പരിശോധനയുണ്ട് (12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആവശ്യമില്ല).
5. ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവരാണെങ്കില്‍ അബൂദബിയില്‍ എത്തി ആറാം ദിവസവും ഗ്രീന്‍ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവരാണെങ്കില്‍ നാലും എട്ടും ദിവസങ്ങളിലും പി.സി.ആര് പരിശോധന നടത്തണം. എത്തുന്ന ദിവസമാണ് ഒന്നാം ദിവസമായി പരിഗണിക്കുക.
വാക്സിന് സ്വീകരിക്കാതെ എത്തുന്നവര്‍
1. യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളിൽ പി.സി.ആര് പരിശോധന നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം.
2. ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ് ആപ് സഞ്ചാരികള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ ica.gov.ae എന്ന വെബ്സൈറ്റ് തുറന്ന് രജിസ്റ്റര്‍ അറൈവല്‍സ് ഫോറം പൂരിപ്പിച്ചിരിക്കണം. യാത്ര ചെയ്യുന്നതിന്റെ 48 മണിക്കൂറിനുള്ളിലാണ് ഇതു പൂരിപ്പിക്കേണ്ടത്. വാക്സിന് സ്വീകരിച്ചതിന്റെയോ അല്ലെങ്കില്‍ വാക്സിന് സ്വീകരിക്കുന്നതില്‍നിന്ന് ഇളവ് നല്കിയിരിക്കുന്നതിന്റെയോ രേഖകള്‍ ഇപ്രകാരം നല്‍കിയിരിക്കണം. പാസ്പോര്‍ട്ട് വിശദാംശം, വാക്സിന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് മുതലായവയും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കിയിരിക്കണം. 48 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കമ്മിറ്റി ഇവ പരിശോധിച്ച് അംഗീകാരം നൽകും.
3. അബൂദബി വിമാനത്താവളത്തിലെത്തുമ്പോഴും പി.സി.ആർ പരിശോധനയുണ്ട് (12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആവശ്യമില്ല).
4. ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്ന വാക്സിന് സ്വീകരിക്കാത്തവരാണെങ്കില്‍ അബൂദബിയില്‍ എത്തി ആറും ഒമ്പതും ദിവസങ്ങളില്‍ പി.സി.ആര് പരിശോധന നടത്തണം. ഇവര്‍ക്ക് ക്വാറന്റീൻ ആവശ്യമില്ല.
5. ഗ്രീന്‍ ലിസ്റ്റില്‍പെടാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവരാണെങ്കില്‍ ക്വാറന്റീനില്‍ പോവണം. എത്തുന്ന ദിവസം നടത്തുന്ന പി.സി.ആര് പരിശോധനാഫലം നെഗറ്റിവ് ആണെങ്കില്‍ 10 ദിവസമാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. പോസിറ്റിവ് ആണെങ്കില്‍ കോവിഡ് പോസിറ്റിവ് ആണെന്ന് അറിയിക്കുന്ന ബാന്‍ഡ് ഘടിപ്പിക്കുകയും 10 ദിവസത്തെ ക്വാറന്റീനില്‍ പോവുകയും വേണം.
6. പി.സി.ആര് പരിശോധനാഫലം നെഗറ്റിവ് ആണെങ്കിലും പോസിറ്റിവ് ആണെങ്കിലും എത്തിയതിന്റെ ഒമ്പതാം ദിവസം സെഹയുടെ സ്ക്രീനിങ് സെന്ററിലെത്തി പി.സി.ആര് പരിശോധനക്ക് വിധേയരാവണം. രണ്ടാം പരിശോധനയില്‍ നെഗറ്റിവ് ആയാൽ കൈയിലെ ബാൻഡ് ഒഴിവാക്കാം.
7. വാക്സിന് സ്വീകരിക്കാത്ത വിനോദസഞ്ചാരികള്‍ക്ക് ഹോട്ടല്‍ അക്കൊമഡേഷന് ഒഴികെയുള്ള ഇടങ്ങളില്‍ പ്രവേശനമുണ്ടാകില്ല. ഹോട്ടലുകള്‍ക്കുള്ളിലെ റസ്റ്റാറന്റുകള്‍ അടക്കമുള്ള ഇടങ്ങളിലും ഇവര്‍ക്ക് പ്രവേശനാനുമതിയില്ല.
മറ്റ് എമിറേറ്റുകൾ വഴി വരുന്നവർ ശ്രദ്ധിക്കാൻ
1. മറ്റ് എമിറേറ്റുകളിലെ വിമാനത്താവളങ്ങൾ വഴി അബൂദബിയിലേക്ക് വരുന്നവര്‍ക്ക് അതിര്‍ത്തി ചെക്പോയന്റുകളില്‍ പ്രത്യേക കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷന് സ്വീകരിച്ചതിന്റെ തെളിവും 14 ദിവസത്തിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആര് പരിശോധനാഫലവും ഇവിടെ കാണിക്കണം. ഇതിനു പുറമേ യാത്ര തുടങ്ങിയ രാജ്യത്തുനിന്ന് 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആര് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വാക്സിന് സ്വീകരിക്കാത്തവര്‍ 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
2. റോഡ്മാര്‍ഗം എത്തുന്ന എല്ലാ യാത്രികരെയും പ്രവേശന കവാടങ്ങളിലെ ഇ.ഡി.ഇ മൊബൈല്‍ സ്കാനിങ്ങിന് വിധേയരാക്കും. കോവിഡ് ലക്ഷണങ്ങളുള്ളവരെ ആന്റിജെന്‍ പരിശോധനക്ക് വിധേയരാക്കും. 20 മിനിറ്റിനുള്ളില്‍ ഇതിന്റെ ഫലം ലഭിക്കും. പോസിറ്റിവ് ആണെങ്കില്‍ അബൂദബിയില്‍ ഹോട്ടല്‍ ക്വാറന്റീനിലോ സുഹൃത്തിന്റെയോ കുടുംബത്തിന്റെയോ താമസകേന്ദ്രങ്ങളിലോ ക്വാറന്റീനില്‍ പോവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.