റസ്റ്റാറൻറുകളിൽ സൂക്ഷിക്കാൻ
text_fieldsനിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ ആണെങ്കിലും പൊതുജനങ്ങൾക്ക് ഹോട്ടലുകളിലും റസ്റ്റാറൻറിലും കഫറ്റീരിയിയിലും പോകുവാനും സാമൂഹിക അകലം പാലിച്ചു ഭക്ഷണങ്ങൾ കഴിക്കാനും സാധിക്കുന്നുണ്ട്. പൊതുസ്ഥലങ്ങൾ എന്ന നിലക്ക് ഇവിടെ ഉണ്ടാവേണ്ട കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപെടുന്നു എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
അതിൽ പ്രധാനം, അംഗീകൃത അണുനാശിനി ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ ആളുകളുടെ സാന്നിധ്യം ഉണ്ടാവുന്ന സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കപ്പെടുന്നുവെന്നു ഉറപ്പു വരുത്തുകയാണ്. കൂടുതലായി ആളുകളുടെ സാന്നിധ്യമോ പെരുമാറ്റമോ ഉണ്ടാവുന്ന സ്ഥലങ്ങളിലെ അണുനാശിനി പ്രയോഗം ഓരോ അര മണിക്കൂറിലും വേണമെന്നാണ് വിദഗ്ധ അഭിപ്രായം. അതോടൊപ്പം പരിഗണിക്കേണ്ട മറ്റു ചിലത് കൂടിയുണ്ട്.
കൈകഴുകാൻ സൗകര്യങ്ങൾ. സോപ്പും വെള്ളവും എല്ലായ്പ്പോഴും ലഭ്യമാകുന്ന സാഹചര്യം ഉണ്ടാവണം.അംഗീകൃത ഹാൻഡ് സാനിറ്റൈസറുകൾ കസ്റ്റമർ ഏരിയകളിൽ ഉണ്ടെന്നു ഉറപ്പു വരുത്തണം.കൈകൊണ്ട് പ്രവർത്തിക്കുന്ന ഡോർ ഹാൻഡിലുകൾക്ക് പകരം ഓട്ടോമാറ്റിക് ഡോറുകളോ ഫൂട്ട് ഓപ്പറേറ്റിംഗ് ഡോറുകളോ ആക്കി മാറ്റുന്നത് പരിഗണിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.