കുട്ടികളില്‍ സുരക്ഷ അവബോധമുണ്ടാക്കാൻ: 'സാറയും റാഷിദും' ഷാര്‍ജയിലെത്തുന്നു
text_fieldsഷാര്‍ജ: അപകടങ്ങളിൽനിന്ന് സ്വയരക്ഷക്ക് സ്വീകരിക്കേണ്ട പ്രതിരോധ നടപടികളിലും സുരക്ഷ മാനദണ്ഡങ്ങളിലും അവബോധമുണ്ടാക്കുവാൻ 'സാറയും റാഷിദും' ഷാര്‍ജയിലെത്തുന്നു.
ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിന് കീഴിലുള്ള ദ ചൈൽഡ് സേഫ്റ്റി വിഭാഗമാണ് (സി.എസ്.ഡി) ഈ രണ്ടു കുട്ടിക്കഥാപാത്രങ്ങളെ ഉപയോഗിച്ച് സമൂഹമാധ്യമങ്ങൾ, ഓൺലൈൻ, ടെലിവിഷൻ, പത്ര മാധ്യമങ്ങൾ എന്നിവയിലൂടെ സുരക്ഷ ബോധവത്കരണ കാമ്പയിൻ നടത്തുന്നത്. 19ന് ആരംഭിക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ സാറയെയും റാഷിദിനെയും ഉപയോഗിച്ച് ശിൽപശാലകളൊരുക്കും.
കുട്ടികളെ വിവിധ അപകടങ്ങളിൽനിന്ന് രക്ഷനേടാൻ പ്രാപ്തരാക്കുകയാണ് സാറയുടെയും റാഷിദിെൻറയും ഉദ്ദേശ്യം. ആറും എട്ടും വയസ്സുള്ള ഈ വെർച്വൽ കൂട്ടുകാർ വ്യത്യസ്ത വേദികളിലൂടെ ബോധവത്കരണം നടത്തും. കുട്ടികളിൽ സുരക്ഷാ ബോധമുണ്ടാക്കാൻ നൂതന സാധ്യതകൾ കണ്ടെത്തുകയാണെന്ന് സി.എസ്.ഡി ഡയറക്ടർ ഹനാദി സാലിഹ് അൽ യാഫി പറഞ്ഞു. സമൂഹത്തിെൻറ പോസിറ്റീവായ വളർച്ചക്ക് ഇത്തരം പരിപാടികൾ ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍. ഇവരെ ഉപയോഗിച്ച് തന്നെ കുട്ടികളെ ബോധവത്കരിക്കുമ്പോള്‍ അത് ഏറെ ഗുണം ചെയ്യുമെന്നും ക്രിയാത്മകത കുട്ടികളില്‍ വര്‍ധിക്കുമെന്നും അല്‍ യാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.