അറിയാം ഇത്തിഹാദ് റെയിൽ
text_fieldsസൗദി അതിർത്തിയായ ഗുവൈഫത് മുതൽ ഫുജൈറയുടെ പടിഞ്ഞാറൻ മേഖലവരെയുള്ള 1,200 കിലോമീറ്ററാണ് ഇത്തിഹാദ് റെയിൽ ശൃംഖല. ഖലീഫ തുറമുഖം, ഖോർഫക്കാൻ തുറമുഖം, ജബൽ അലി തുറമുഖം, ഫുജൈറ തുറമുഖം എന്നീ തന്ത്രപ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയിൽ. യു.എ.ഇയുടെ അങ്ങേത്തല മുതൽ ഇങ്ങേയറ്റം വരെ യാത്രക്കാർക്ക് സഞ്ചരിക്കാനും ചരക്ക് അയക്കാനും കഴിയുന്ന രീതിയിലുള്ള സംവിധാനത്തിനാണ് ട്രാക്കൊരുങ്ങുന്നത്. 2024ഓടെ ഭാഗീകമായി ഓടിത്തുടങ്ങാൻ പദ്ധതിയുണ്ട്. 2030ൽ പാത പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ യു.എ.ഇയെയും സൗദിയെയും ബന്ധിപ്പിച്ച് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇത്തിഹാദ് റെയില്‍വേ നെറ്റ് വര്‍ക്ക് പദ്ധതിയുടെ അനുബന്ധമായാണ് യാത്രാ റെയില്‍വേ പദ്ധതി നടപ്പിലാക്കുന്നത്. യു.എ.ഇയിലെ തുറമുഖങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോവുന്ന റെയിൽ നിലവിൽ ചരക്കുനീക്കത്തിന് മാത്രമായാണ് ഉപയോഗിക്കുന്നത്.
ഇതിനോടൊപ്പം യാത്രാ ട്രെയിന്‍ സര്‍വീസ് കൂടി ആരംഭിക്കാൻ പിന്നീട് തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ ഒരുക്കുന്നത്. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളിൽ കൂടി ഉപയോഗിക്കാവുന്ന വിധം ഏകീകൃത ടിക്കറ്റായിരിക്കും. ഈ ടിക്കറ്റ് യാത്രക്കാർക്ക് പാർക്ക്, റൈഡുകൾ എന്നിവക്കായും ഉപയോഗിക്കാനാകും. രാജ്യത്തെ വ്യാവസായിക, സാമ്പത്തിക മേഖലകളെ പരസ്പരം കോര്‍ത്തിണക്കി മുഴുവന്‍ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇത്തിഹാദ് റെയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നത്.
യാത്രാ റെയില്‍ സര്‍വീസിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നത്. ഒരു ട്രെയിനില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാനാവും. യു.എ.ഇയിലെ 11 നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍വേ ശൃംഖല നിലവിലെ പ്രധാന ഹൈവേകള്‍ക്ക് സമാന്തരമായാണ് ഓടുക. നഗര കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും ട്രെയിന്‍ സ്റ്റേഷനുകള്‍ നിര്‍മിക്കുക. 200 ശതകോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന റെയിലിന്റെ പ്രഖ്യാപനം കഴിഞ്ഞ ഡിസംബറിലാണ് നടന്നത്. 2030ഓടെ 9000 പേര്‍ക്ക് തൊഴില്‍ നല്കാന് ഇത്തിഹാദ് റെയില്‍വേയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
കോച്ചിന്റെ പ്രത്യേകതകൾ
- അത്യാധുനിക സൗകര്യങ്ങളോടെയുള്ള യാത്ര.
- അതിമനോഹരവും സൗകര്യപ്രദവുമായ ഇൻറീരിയർ.
- ഹൈസ്പീഡ് ട്രെയിനുകളുടെ സവിശേഷതയായ
- എയറോഡൈനാമിക് ഡിസൈനില്‍ രൂപകല്‍പ്പന.
- വിമാനത്തിന്റേതിന് സമാനമായ സീറ്റുകൾ.
- ഇരു വശങ്ങളിലുമായി രണ്ട് സീറ്റുകള്‍ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്.
- സില്‍വര്‍, ഗ്രേ നിറങ്ങളില്‍ കാഴ്ച ഭംഗിയുള്ള കോച്ചുകള്‍.
- ഭക്ഷണം കഴിക്കുന്നതിനും പുസ്തകങ്ങളോ മറ്റോ വായിക്കുന്നതിനും
- ലാപ്ടോപ്പ് ഉപയോഗിക്കുന്നതിനും മറ്റും പാകത്തില്‍
- സീറ്റിനു പിറകില്‍ ട്രേയും ഘടിപ്പിച്ചിട്ടുണ്ട്.
- ടേബിളിന്റെ ഇരുവശത്തും മുഖാമുഖം ഇരിക്കാവുന്ന രീതിയില്‍
- സംവിധാനിച്ചിരിക്കുന്ന സീറ്റുകളും ലഭ്യമാണ്.
- വീല്‍ചെയറുകള്‍ക്കും കാറ്ററിങ് ട്രോളികള്‍ക്കും എളുപ്പത്തില്‍
- സഞ്ചരിക്കാന്‍ പാകത്തിലുള്ള സ്ഥല സൗകര്യം.
- വൈഫൈ, ചാര്‍ജിംഗ് പോയിന്റുകൾ
നേട്ടങ്ങൾ
- ദുബൈയില്‍ നിന്ന് അബൂദബിയിലേക്കുള്ള യാത്രാ സമയം 50 മിനിറ്റായി ചുരുങ്ങും.
- അബൂദബിയില്‍ നിന്ന് ഫുജൈറയിലേക്കുള്ള യാത്രാ സമയം 100 മിനിറ്റായി കുറയും.
- ഖനികളിൽ നിന്നുള്ള ചരക്കുനീക്കത്തിനും രാസവസ്തുക്കൾ കൊണ്ടുപോകാനും സഹായകം.
- വ്യോമ-ജലയാനങ്ങൾ വഴിയുള്ള യാത്രയ്ക്കും ചരക്കുനീക്കത്തിനുമുള്ള ചെലവ് കുറയും.
- ഉൾനാടൻ മേഖലയിലൂടെ റെയിൽപ്പാത കടന്നുപോകുന്നതിനാൽ കാർഷികവിളകളും മറ്റും വേഗത്തിൽ വിപണിയിൽ എത്തിക്കാം.
- ജോലിക്കാർക്കും വിദ്യാർഥികൾക്കും വേഗത്തിൽ നഗരത്തിൽ വന്നുപോകാൻ കഴിയും.
- ഒട്ടകങ്ങൾക്കായി 10 തുരങ്കവഴികളും ഉരഗങ്ങൾക്കായി 71 തുരങ്കവഴികളും പണിയും. മാനുകൾക്കു മാത്രമായി അഞ്ച് ടണലുകളും നിർമ്മിക്കും.
- പാളം നിർമാണത്തിനിടെ പിഴുതെടുക്കേണ്ടി വരുന്ന മരങ്ങൾ അനുയോജ്യമായ സ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.