Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെള്ളപ്പൊക്ക സാധ്യത...

വെള്ളപ്പൊക്ക സാധ്യത തടയാൻ; ഡ്രെയ്​നേജുകളുടെ ശേഷി വർധിപ്പിക്കൽ പുരോഗമിക്കുന്നു

text_fields
bookmark_border
map
cancel
camera_alt

‘തസ്​രീഫ്​’ ടണലിന്‍റെ നിർമാണ രൂപരേഖ

ദുബൈ: എ​മി​റേ​റ്റി​ൽ മ​ഴ​വെ​ള്ളം ഒ​ഴു​ക്കി വി​ടാ​നു​ള്ള ഓ​വു​ചാ​ലു​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും പ്ര​ള​യ സാ​ധ്യ​ത​ക​ൾ കു​റ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ ഡ്രെ​യ്​​നേ​ജു​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലു​ണ്ടാ​യ മ​ഴ​യെ തു​ട​ർ​ന്ന്​ ന​ഗ​ര​ത്തി​ൽ പ്ര​ള​യ​സ​മാ​ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ക​യും ജ​ന​ജീ​വി​തം സ്തം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ്​ ‘​ത​സ്​​രീ​ഫ്​’ എ​ന്ന പേ​രി​ൽ അ​തി ബൃ​ഹ​ത്താ​യ ഡ്രെ​യ്​​നേ​ജ്​​ പ​ദ്ധ​തി​ക്ക്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം അം​ഗീ​കാ​രം ന​ൽ​കി​യ​ത്. നി​ല​വി​ലെ ഡ്രെ​യ്​​നേ​ജു​ക​ളു​ടെ ശേ​ഷി 700 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​ക്ക്​ 3000 കോ​ടി ദി​ർ​ഹ​മാ​ണ്​ നി​ർ​മാ​ണ ചെ​ല​വ്. 2030ഓ​ടെ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഗു​രു​ത്വാ​ക​ർ​ഷ​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തു​ര​ങ്ക​മാ​ണ്​ ‘ത​സ്​​രീ​ഫ്​’ എ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഡ്രെ​യ്​​നേ​ജ്​ പ​ദ്ധ​തി​ക​ളി​ലെ വി​ദ​ഗ്​​ധ​നാ​യ ഡോ. ​താ​മ​ർ അ​ൽ ഹാ​ഫി​സ്​ പ​റ​ഞ്ഞു.

ഗു​രു​ത്വാ​ക​ർ​ഷ​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ പ​മ്പു​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ വ​ലി​യ അ​ള​വി​ലു​ള്ള ജ​ല​പ്ര​വാ​ഹം ഉ​റ​പ്പാ​ക്കാ​ൻ ഇ​തി​ന്​ ക​ഴി​യും. കൂ​ടാ​തെ പ്ര​വ​ർ​ത്ത​ന ചെ​ല​വും പ​രി​പാ​ല​ന ചെ​ല​വും കു​റ​ക്കാ​നും സാ​ധി​ക്കു​മെ​ന്ന്​​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2019ൽ ​ആ​രം​ഭി​ച്ച 10.3 കി​ലോ​മീ​റ്റ​ർ തു​ര​ങ്ക​ത്തി​ൽ നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി എ​മി​റേ​റ്റി​ലെ മു​ഴു​വ​ൻ ഓ​വു​ചാ​ലു​ക​ളേ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ ‘ത​സ്​​രീ​ഫ്​’ പ​ദ്ധ​തി.

ഇ​തു​വ​ഴി എ​ല്ലാ ഓ​വു​ചാ​ലു​ക​ളി​ൽ നി​ന്നു​മു​ള്ള മ​ഴ​വെ​ള്ള​ത്തെ അ​തി​വേ​ഗ​ത്തി​ൽ ക​ട​ലി​ലേ​ക്ക്​ ഒ​ഴു​ക്കാ​ൻ സാ​ധി​ക്കും. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ​ക്കും ഹൈ​വേ​ക​ൾ​ക്കും അ​ടി​യി​ലാ​യി പ്രാ​ഥ​മി​ക നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ തു​ര​ങ്ക​ത്തി​ന്‍റെ ആ​ഴം 40 മു​ത​ൽ 60 മീ​റ്റ​ർ വ​രെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsFloodPreventionDrainage
News Summary - To prevent flood risk- Capacity enhancement of drainages is in progress
Next Story