ഖോർഫക്കാൻ നീന്തിക്കടന്ന് പൊള്ളുന്ന പ്രവാസത്തിലേക്ക്...
text_fieldsപേര്: അബ്ദുൽ വാഹിദ്
സ്വദേശം: കൊല്ലം നിലമേൽ
യു.എ.ഇയിൽ എത്തിയത്: 1970
1970കളുടെ തുടക്കകാലം. ആ സമയത്തായിരുന്നു കോഴിക്കോട്ടുനിന്ന് പേർഷ്യയിലേക്ക് പുറപ്പെട്ട പത്തേമാരി എവിടെയോ മുങ്ങി നൂറോളം പേർ മരണപ്പെട്ടത്. ഇവരുടെ വീടുകൾ സന്ദർശിക്കുേമ്പാൾ എെൻറ മനസ്സ് മുഴുവൻ അടുത്തയാഴ്ചത്തെ ഗൾഫ് യാത്രയെ കുറിച്ചുള്ള ചിന്തയിലായിരുന്നു. ചെറുപ്പത്തിെൻറ ആവേശംകൊണ്ടാവാം, ഞങ്ങളുടെ തീരുമാനത്തെ പിന്തിരിപ്പിക്കാൻ പോന്നതായിരുന്നില്ല ആ അപകട വാർത്ത.
അന്ന് വയസ്സ് 19. ഖോർഫക്കാൻ ലക്ഷ്യമിട്ട് കോഴിക്കോട്ടുനിന്ന് ഞങ്ങളുടെ യാത്ര തുടങ്ങി. കാറ്റും കോളുമേറ്റ യാത്രയായിരുന്നെങ്കിലും ദൈവാനുഗ്രഹത്താൽ അപകടമൊന്നും കൂടാതെ 14 ദിവസം കഴിഞ്ഞ് ഷാർജക്ക് സമീപത്തെ ഖോർഫക്കാനിലെത്തി. മാമായും ഒപ്പമുണ്ടായിരുന്നു. ഖോർഫക്കാനിലെത്തിയപ്പോൾ എല്ലാവരോടും കപ്പലിൽനിന്ന് ചാടിക്കോളാൻ പറഞ്ഞു. അവിടെനിന്ന് നീന്തിയാണ് കരക്ക് കയറിയത്. വെറുംകൈയോടെയാണ് കരക്ക് കയറിയത്. പാസ്പോർട്ടോ വിസയോ ഒന്നുമില്ല. പോകുന്ന വഴിയിൽ പൊലീസ് സ്റ്റേഷനിൽ കയറ്റി. എല്ലാവരുടെയും പേര് എഴുതിവെച്ച ശേഷം വിട്ടയച്ചു. ഷാർജയിൽ ഹോട്ടൽ നടത്തിയിരുന്ന പരിചയക്കാരനാണ് ഭക്ഷണവും വസ്ത്രവും ചെരിപ്പുമെല്ലാം തന്നത്.
ദുബൈയിൽ എത്തിയപ്പോൾ ബാപ്പയുടെ നാടായ തിരുവനന്തപുരത്തുകാരോടൊപ്പമായിരുന്നു താമസം. ബേനസീർ ഭുട്ടോയുടെ നേതൃത്വത്തിെല റാശിദീയയിലെ സ്റ്റീൽ പ്ലാൻറിൽ ചെറിയൊരു ജോലി കിട്ടി. പിന്നീട് റാസൽഖൈമയിലേക്ക് മാറി. റോഡ് പണിക്കെത്തിയവർക്ക് ഭക്ഷണം എത്തിച്ച് കൊടുക്കലായിരുന്നു പ്രധാന ജോലി. ഇതിനിടയിലാണ് യു.എ.ഇ രൂപംകൊള്ളുന്നതും പുതിയ നിയമം വരുന്നതും. വിവിധ രാജ്യങ്ങളിൽനിന്നെത്തിയവർ പാസ്പോർട്ട് ഹാജരാക്കണമെന്ന് നിർദേശം വന്നു. ഇന്ത്യയിൽനിന്നെത്തിയവർക്ക് പാസ്പോർട്ട് ലഭ്യമാക്കണമെന്ന് യു.എ.ഇ സർക്കാർ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അറിയിച്ചു. ഉടൻതന്നെ ഇന്ദിരയുടെ ഇടപെടലുണ്ടായി. വെരിഫിക്കേഷനൊന്നുമില്ലാതെ എത്രയും വേഗത്തിൽ ഇന്ത്യക്കാർക്ക് പാസ്പോർട്ട് നൽകാൻ എംബസിക്ക് നിർദേശം നൽകി. അങ്ങനെയാണ് ഇന്ത്യക്കാരുടെ യാത്രക്ക് ഔദ്യോഗിക പരിവേഷം ലഭിച്ചത്. ഒരുമാസത്തിനുള്ളിൽ എല്ലാവർക്കും പാസ്പോർട്ട് ലഭിച്ചു. അതിനു മുമ്പ് പാസ്പോർട്ട് പോലുള്ള കാർഡുണ്ടായിരുന്നു. അത് ഇപ്പോഴും എെൻറ കൈയിലുണ്ട്.
1973ലാണ് ദുബൈ എയർപോർട്ടിൽ ജോലിക്ക് കയറിയത്. കാറ്ററിങ് സർവിസിൽ 15 വർഷം അവിടെയായിരുന്നു ജോലി. ഗൾഫ് എയറിെൻറ തട്ടകം ഷാർജയിലേക്ക് മാറിയപ്പോൾ ഞാനും അവിടേക്ക് മാറി. രണ്ടു വർഷം ഷാർജയിലായിരുന്നു. ഈ സമയത്താണ് ദുബൈ പൊലീസിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെട്ടത്. എെൻറ ജീവിതത്തിലെ വഴിത്തിരിവായത് ഇവരാണ്. ബ്രിഗേഡിയർ ജുമാമാൻ, റാശിദ് മസ്റൂയി. എെൻറ ജോലിയിലുള്ള താൽപര്യം കണ്ട് ഇഷ്ടപ്പെട്ട അവർ പൊലീസിലെ ജോലിക്ക് തയാറാണോ എന്ന് ചോദിച്ചു. താൽപര്യം പറഞ്ഞപ്പോൾ ഒരു ദിവസം ഓഫിസിലേക്ക് വരാൻ പറഞ്ഞു. ഇൻറർവ്യൂ പോലും ഇല്ലാതെയാണ് അന്ന് ജോലിക്ക് നിയമിച്ചത്. ജബൽ അലിയിലെ പൊലീസ് കോളജിൽ (ഇപ്പോൾ അക്കാദമി) സൂപ്പർവൈസറായാണ് കയറിയത്. എട്ടു വർഷം കഴിഞ്ഞപ്പോൾ ഫുഡ് ഇൻസ്െപക്ടറായി. ജയിലുകളിലെ ഭക്ഷണ പരിശോധനയായിരുന്നു പ്രധാന ജോലി. ജോലിയുടെ ഭാഗമായി യു.എ.ഇയുടെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദർശിക്കാൻ കഴിഞ്ഞു. 35 വർഷങ്ങൾക്കു ശേഷം കഴിഞ്ഞയാഴ്ചയാണ് ദുബൈ പൊലീസിൽനിന്ന് വിടപറഞ്ഞത്.
എനിക്ക് മാത്രമല്ല, എെൻറ കുടുംബത്തിനാകമാനം തുണയായത് ദുബൈയാണ്. ഞങ്ങൾ സഹോദരങ്ങൾ നാല് പേരും ദുബൈ പൊലീസിലായിരുന്നു ജോലി. ദുബൈ പൊലീസിെൻറ റഡാറിൽ ആദ്യമായി ജോലി ചെയ്ത മലയാളിയാണ് എെൻറ അനുജൻ സുബൈർ അബ്ദുൽ ഖാദർ. സഹോദരങ്ങളായ അബ്ദുൽ സമദും സുലൈമാനും ദുബൈ പൊലീസിെൻറ ഭാഗമാണ്. 'അനധികൃതമായി' യു.എ.ഇയിലെത്തിയതിെൻറ പേരിൽ ജയിൽ ഭക്ഷണം കഴിക്കേണ്ട എന്നെ ജയിലിലുള്ളവർക്ക് ഭക്ഷണം കൊടുക്കാൻ നിയോഗിച്ചത് ഈ നാടിെൻറ മഹാമനസ്കതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.