ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷനൽ മലയാളം ഓപൺ ഹൗസ് ഒമ്പതിന്
text_fieldsദുബൈ: ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷനലിന്റെ കീഴിൽ ദുബൈയിൽ പ്രവർത്തിക്കുന്ന ‘ഗോഡ്സ് ഓൺ ടോസ്റ്റ് മാസ്റ്റർ മലയാളം ക്ലബ്’ ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു.
ഈ മാസം ഒമ്പതിന് ദുബൈ മങ്കൂൽ ലൈബ്രറിയിൽ ഉച്ചക്ക് 12 മുതൽ രണ്ടു വരെയാണ് പരിപാടി. മലയാളത്തിൽ പ്രസംഗ പരിചയം, നേതൃപാടവത്തെ കുറിച്ചുള്ള പ്രഭാഷണം, പുസ്തകാവലോകനം എന്നിവയും ഉണ്ടാകും.
പരിപാടിയിൽ മുഖ്യാതിഥിയായി ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷനലിന്റെ യു.എ.ഇ തല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹാഷിം ഹലീം പങ്കെടുക്കും. കൂടാതെ ‘മനസ്സൊരു മാന്ത്രികക്കുതിര‘ എന്ന വിഷയത്തിൽ ജോൺ ചാണ്ടി മുഖ്യ പ്രഭാഷണവും സുരേഷ് വി.വി പുസ്തക പരിചയവും അരവിന്ദാക്ഷൻ പൊതു അവലോകനവും നടത്തും.
നൂറുവർഷമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷനലിന്റെ കീഴിൽ അഞ്ചു വർഷമായി ദുബൈയിൽ ഗോഡ്സ് ഓൺ ടോസ്റ്റ് മാസ്റ്റർ മലയാളം ക്ലബ് പ്രവർത്തിക്കുന്നുണ്ടെന്ന് പരിപാടിയുടെ മുഖ്യ സംഘാടകർ ഡോ. കെ. പ്രശാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.