ഇന്ന് പരിസ്ഥിതി ദിനം :കൊടുംചൂടിലും കിളിക്കൊഞ്ചൽ നിറയും സ്കൂള്‍ മുറ്റം
text_fieldsഅജ്മാന്‍: 50 ഡിഗ്രിയിലും മുകളില്‍ പോകുന്ന കൊടുംചൂടിൽ മരുഭൂമിയിലെ തെളിനീരുകള്‍ തേടി നടക്കുന്ന പറവകള്‍ക്ക് സാന്ത്വനത്തിെൻറ സ്നേഹസ്പര്‍ശം ഒരുക്കുകയാണ് ഒരു സ്കൂളും കുട്ടികളും.അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളിലാണ് പറവകളെ ലക്ഷ്യമിട്ട് വെള്ള പാത്രങ്ങളും ധാന്യവും ഒരുക്കിയിരിക്കുന്നത്.
ചൂടുകാലത്ത് കെട്ടിടങ്ങളിലെ എ.സിയിൽ നിന്ന് ഇറ്റുവീഴുന്ന ജലത്തുള്ളികള്‍ ആര്‍ത്തിയോടെ കുടിക്കുന്ന പക്ഷികളെ വഴിയോരക്കാഴ്ചയിൽ ഒരുപാട് കാണാമായിരുന്നു. പുത്തന്‍ ശീതീകരണ രീതികള്‍ വന്നതോടെ പക്ഷികള്‍ക്ക് മുന്നിലെ ആ വഴിയും അടഞ്ഞുതുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ക്കാല അവധിയോടനുബന്ധിച്ചാണ് അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളില്‍ പറവകളെ ലക്ഷ്യമിട്ട് വെള്ളപ്പാത്രങ്ങളും ധാന്യവും ഒരുക്കുന്ന പദ്ധതി ആരംഭിച്ചത്.
താരതമ്യേന പച്ചപ്പ് നിറഞ്ഞ സ്കൂള്‍ മുറ്റത്ത് പറവകള്‍ പതിവായി എത്തുമായിരുന്നു. വേനലും അവധിയും ഒന്നിച്ചു വരുന്നതോടെ ഇവയുടെ വെള്ളംകുടി മുട്ടുകയാണ് പതിവ്. പരീക്ഷണാര്‍ഥം സ്കൂള്‍ പരിസരത്ത് നിരവധി വെള്ളപ്പാത്രങ്ങള്‍ സ്ഥാപിച്ചു. മികച്ച പ്രതികരണമായിരുന്നു ഫലം. ദിവസവും പാത്രത്തിലെ വെള്ളം മാറ്റി നിറക്കും. ഹാബിറ്റാറ്റ് ഗ്രൂപ്പിെൻറ കീഴിലുള്ള എല്ലാ സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നമ്മെപ്പോലെ പറവകള്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ഉദ്യമം സ്കൂള്‍ അധികൃതര്‍ ആരംഭിക്കുന്നത്.
ഇതേ മനോഭാവമുള്ള കുട്ടികള്‍കൂടി ഉത്സാഹത്തോടെ മുന്നോട്ടു വന്നപ്പോള്‍ പദ്ധതിക്ക് ഏറെ സ്വീകാര്യത കിട്ടി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഇത് ഏറ്റെടുത്തു.
ഫ്ലാറ്റുകളിലും വില്ലകളിലും താമസിക്കുന്ന കുട്ടികളോ മുതിര്‍ന്നവരോ താല്‍പര്യമുള്ളവരുണ്ടെങ്കില്‍ ഈ പദ്ധതിക്ക് സൗകര്യം ഒരുക്കി നല്‍കാന്‍ തയാറെടുക്കുകയാണ് സ്കൂള്‍ അധികൃതര്‍. പാഠങ്ങളോടൊപ്പം കൃഷിരീതികള്‍ കൂടി പകരാൻ സ്കൂള്‍ മുറ്റത്ത് കാര്‍ഷിക വിളകള്‍ നടുന്ന ഇവരുടെ പദ്ധതികള്‍ ഏറെ ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.