ഇന്ന് ശൈഖ് സായിദിെൻറ ഓർമദിനം
text_fieldsടി.എ. അബ്ദുൽ സമദ്
അബൂദബി: ഇന്ന് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ ഓർമദിനം. 2004ലെ റമദാൻ 19നാണ് അദ്ദേഹം വിടവാങ്ങിയത്. ചരമവാർഷിക ദിനമായ ശനിയാഴ്ച സായിദ് മാനുഷിക പ്രവർത്തന ദിനമായി രാജ്യം ആചരിക്കും. കോവിഡിനു മുമ്പ് വിവിധ എമിറേറ്റുകളിലെ തിരഞ്ഞെടുത്ത മസ്ജിദുകളിൽ തറാവീഹ് നമസ്‌കാരാനന്തരം പ്രത്യേക സമൂഹ പ്രാർഥനയും നടത്തിയിരുന്നു.യു.എ.ഇ സാമൂഹിക വികസന മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ചു നടക്കും. ശൈഖ് സായിദിെൻറ സ്മരണയിൽ യു.എ.ഇയുടെ ജീവകാരുണ്യ നേട്ടങ്ങൾ ആഘോഷിക്കുന്നതിനുള്ള വാർഷിക അവസരമാണ് ഈ ദിനം.
ജീവകാരുണ്യത്തിന് ലോകത്തിനുതന്നെ മാതൃകയായിരുന്ന മഹാ പുരുഷനായിരുന്നു ശൈഖ് സായിദ്. ലോകരാജ്യങ്ങൾക്കും ജനങ്ങൾക്കും നൽകുന്ന സഹായങ്ങളിലൂടെ മാനുഷിക പ്രവർത്തനങ്ങളുടെ കാര്യത്തിൽ ലോകത്തിന് മാതൃക പകർന്ന ശൈഖ് സായിദിെൻറ ഓർമ പുതുക്കുന്ന ദിനത്തിൽ യു.എ.ഇയിലെ പൊതു–സ്വകാര്യ സിവിൽ സ്ഥാപനങ്ങൾ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ ശൈഖ് സായിദിെൻറ പേരിൽ സംഘടിപ്പിക്കുന്നു. നൂറുകണക്കിന് സർക്കാർ സാമൂഹിക പരിപാടികളിലൂടെ മാനുഷികവും ജീവകാരുണ്യവുമായ ഒട്ടേറെ സംരംഭങ്ങളും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്നു.കോവിഡ് പൊട്ടിപ്പുറപ്പെട്ടതിെൻറ ഫലമായി ലോകം അനുഭവിക്കുന്ന അസാധാരണ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, തുടർച്ചയായ രണ്ടാം വർഷമാണ് സായിദ് ഹ്യുമാനിറ്റേറിയൻ പ്രവർത്തന ദിനം നടക്കുന്നത്. വെല്ലുവിളികളെ നേരിടാൻ കൂടുതൽ സഹകരണത്തിനും ഐക്യദാർഢ്യത്തിനും പ്രാധാന്യം നൽകിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ.ശൈഖ് സായിദിെൻറ നയസമീപനങ്ങളുടെ മാതൃക പിന്തുടർന്ന്, ലോകരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന കോവിഡ് പ്രതിസന്ധിയെ നേരിടാൻ സഹായിക്കുന്ന ഒട്ടേറെ പദ്ധതികൾക്ക് യു.എ.ഇ നേതൃത്വം മുൻകൈയെടുത്തു.
മനുഷ്യർക്കിടയിൽ നന്മ, സഹകരണം, ഐക്യദാർഢ്യം എന്നിവ പ്രചരിപ്പിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി 130 രാജ്യങ്ങൾക്ക് ഏകദേശം 2000 ടൺ വൈദ്യസഹായവും കോവിഡ് പ്രതിരോധത്തിനുള്ള വ്യക്തിഗത സുരക്ഷ ഉപകരണങ്ങളും എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.