Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ ടോൾ നിരക്ക്...

അബൂദബിയിൽ ടോൾ നിരക്ക് വീണ്ടും പ്രാബല്യത്തിൽ

text_fields
bookmark_border
അബൂദബിയിൽ ടോൾ നിരക്ക് വീണ്ടും പ്രാബല്യത്തിൽ
cancel

അബൂദബി: പെരുന്നാൾ അവധിക്കുശേഷം അബൂദബിയിൽ ടോൾ നിരക്ക് വീണ്ടും പ്രാബല്യത്തിലായതായി ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ അറിയിച്ചു.

ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ ഗതാഗതത്തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന രാവിലെ ഏഴു​ മുതൽ ഒമ്പത​ു​ വരെയും വൈകീട്ട്​ അഞ്ചു​ മുതൽ ഏഴു​ വരെയുമാണ് ടോൾ ഈടാക്കുക. വെള്ളി, പൊതു അവധി ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സ്വകാര്യ വാഹനങ്ങളിൽനിന്ന്​ ടോൾ നിരക്ക് ഈടാക്കും.

തിരക്കേറിയ സമയങ്ങളിൽ റോഡ്​ ഗതാഗതം സുഗമമാക്കാനാണ് അബൂദബി നഗരത്തിലേക്കും പുറത്തേക്കുമുള്ള പാതകളിലെ നാലു പാലങ്ങളിൽ ഡാർബ് ടോൾ ഗേറ്റുകൾ പ്രവർത്തിക്കുന്നത്. ശൈഖ് ഖലീഫ പാലം, ശൈഖ് സായിദ് പാലം, മക്ത പാലം, മുസഫ പാലം എന്നീ നാലു പാലങ്ങളിലാണ് ഇരു ദിശകളിലേക്കുമുള്ള യാത്രക്കിടെ ടോൾ നിരക്ക് ഈടാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabi
News Summary - Toll rate re-imposed in Abu Dhabi
Next Story