നാളെ ഉത്രാടം: വിപണികളില്‍ ഓണം നിറഞ്ഞു
text_fieldsഷാര്‍ജ: തിരുവോണത്തെ വരവേല്‍ക്കാൻ മലയാളികള്‍ വെള്ളിയാഴ്ച ഉത്രാടപ്പാച്ചിലിനിറങ്ങും. വിപണികളില്‍ സദ്യക്കും പൂക്കളത്തിനുമുള്ള സാധനങ്ങൾ നിറഞ്ഞു. കാശിത്തുമ്പ, മല്ലിക പൂക്കൾ ഇന്ത്യയിൽ നിന്നാണ് എത്തിയത്. ഒമാനിൽ വിനോദസഞ്ചാരത്തിന് പോകുന്നവർ സലാലയിൽ നിന്ന് ധാരാളം കാശിത്തുമ്പകളുമായാണ് ഓണത്തിനു മടങ്ങാറ്.
എന്നാൽ കോവിഡ് കാരണം യാത്ര മുടങ്ങിയത് പൂക്കളങ്ങളുടെ വട്ടം കുറക്കും. കസവ് വസ്ത്രങ്ങളുടെ വൻ ശേഖരമാണ് മാര്‍ക്കറ്റുകളിൽ നിരത്തിയിരിക്കുന്നത്. മുണ്ട്, ജുബ്ബ, ചുരിദാര്‍, സാരി എന്നിവയിൽ കസവിെൻറ ചന്തം. പായസ വസ്തുക്കളും എത്തിക്കഴിഞ്ഞു. മുടിയില്‍ ചൂടാനുള്ള മുല്ലപ്പൂവും ഉത്രാടത്തിന് പൂക്കളവട്ടം പരമാവധി കൂട്ടാന്‍ വിവിധയിനം പൂക്കളും വിപണികളിലെത്തി. കേരളത്തില്‍നിന്ന് പച്ചക്കറികള്‍ ധാരാളം എത്തിയിട്ടുണ്ട്.
എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വരവ് കുറവാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവർ പറഞ്ഞു. ഓണസദ്യ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ് ബാച്ച്ലർ ലോകം.
വിഭവങ്ങളുടെ തോതനുസരിച്ചാണ് വില. 22 ഇനങ്ങളുള്ള സദ്യയുടെ വില 24.50 ദിര്‍ഹമാണ്. നല്ല നാക്കിലയും ഇതിെൻറ കൂടെ കിട്ടും. അടപ്രഥമനും പാല്‍ പായസവും ഇതിലുണ്ട്. തിരുവോണം പ്രമാണിച്ച് ഓണസദ്യ തയാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍ക്കും വിലക്കുറവുണ്ട്. കേരളത്തിെൻറ തനത് കലകളും കളികളും വരച്ചുവെച്ചാണ് സ്ഥാപനങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.