Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറബ്​ മേഖലയിലെ മികച്ച...

അറബ്​ മേഖലയിലെ മികച്ച സർവകലാശാലകൾ: ആദ്യ പത്തിൽ രണ്ട്​ യു.എ.ഇ യൂനിവേഴ്​സിറ്റികൾ

text_fields
bookmark_border
അറബ്​ മേഖലയിലെ മികച്ച സർവകലാശാലകൾ: ആദ്യ പത്തിൽ രണ്ട്​ യു.എ.ഇ യൂനിവേഴ്​സിറ്റികൾ
cancel
camera_alt

അബൂദബി ഖലീഫ യൂനിവേഴ്​സിറ്റി 

ദുബൈ: അറബ്​ ലോകത്തെ മികച്ച സർവകലാശാലകളുടെ പട്ടികയിലെ ആദ്യ പത്ത്​ സ്​ഥാനങ്ങളിൽ രണ്ട്​ യു.എ.ഇ യൂനിവേഴ്​സിറ്റികൾ ഇടംപിടിച്ചു.

ടൈംസ്​ ഹയർ എജുക്കേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട റാങ്കിങ്ങിലാണ്​ ഇക്കാര്യമുള്ളത്​. പട്ടികയിലെ 125 സർവകലാശാലകളിൽ ആറാം സ്​ഥാനത്ത്​ അബൂദബി ഖലീഫ യൂനിവേഴ്​സിറ്റിയും ഏഴാം സ്​ഥാനത്ത്​ അൽ ഐനിലെ യു.എ.ഇ യൂനിവേഴ്​സിറ്റിയുമാണ്​. സൗദിയിലെ കിങ്​ അബ്​ദ​ുൽ അസീസ്​ യൂനിവേഴ്​സിറ്റിയാണ്​ ഒന്നാമത്​. ആദ്യ പത്തിൽ ആകെ അഞ്ച്​ സൗദി സർവകലാശാലകളുണ്ട്​.

ഖത്തർ, ലബനാൻ, ഈജിപ്​ത്​ തുടങ്ങിയ രാജ്യങ്ങളിലെ സ്​ഥാപനങ്ങളും ആദ്യ പത്തിലെത്തി.14 രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്​ഥാപനങ്ങളെയാണ്​ പരിഗണിച്ചത്​. പട്ടികയിലെ 100 സർവകലാശാലകൾ പെതുമേഖലയിലും 25 എണ്ണം സ്വകാര്യ മേഖലയിലുമാണ്​. ബഹ്​റൈൻ, ഒമാൻ, ജോർഡൻ, കുവൈത്ത്​, തുനീഷ്യ, ഫലസ്​തീൻ രാജ്യങ്ങളിലെ സർവകലാശാലകളും പട്ടികയിലുണ്ട്​. ഉന്നത വിദ്യാഭ്യാസ രംഗത്ത്​ ഏറ്റവും കൂടുതൽ ചെലവിടുന്നത്​ സൗദി അറേബ്യയാണെന്ന്​ പട്ടിക തയാറാക്കാൻ​ നേതൃത്വം നൽകിയ ഡ്യൂകൻ റോസ്​ പറഞ്ഞു.

യു.എ.ഇ സർവകലാശാലകളും വളരെ കരുത്തുറ്റതാണ്​. യു.എ.ഇ സർവകലാശാലകളെ പ്രത്യേകമായി നോക്കുമ്പോൾ, അവക്ക്​ ലോക തലത്തിൽ വിശ്വാസ്യതയുണ്ട്​. അറബ് ലോകത്തിനകത്തും പുറത്തും ശക്തമായ ഗവേഷണ ശൃംഖലകൾ രൂപപ്പെടുത്താൻ ഇമാറാത്തി സർവകലാശാലകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സൂചികകൾ പരിഗണിച്ചാണ്​ ടൈംസ്​ ഹയർ എജുക്കേഷൻ പട്ടിക തയാറാക്കിയത്​. പഠനാന്തരീക്ഷം, ഗവേഷണങ്ങളുടെ എണ്ണവും നിലവാരവും, അന്താരാഷ്​ട്ര നിലവാരം, സമൂഹത്തിൽ സൃഷ്​ടിക്കുന്ന സ്വാധീനം എന്നീ ഘടകങ്ങൾ ഇതിലുൾപ്പെടും. ലോകത്തെ ഏറ്റവും മികച്ച 200 സർവകലാശാലകളുടെ പട്ടികയിലും അബൂദബി ഖലീഫ യൂനിവേഴ്​സിറ്റിയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE UniversitiesUniversities in the Arab Region
News Summary - Top Universities in the Arab Region: Two UAE Universities in the Top Ten
Next Story