'ടോപിക' റീഡിങ് ആൻഡ് ലേണിങ് കോഴ്‌സ് സമാപിച്ചു
text_fieldsഅബൂദബി: അബൂദബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'ടോപിക' റീഡിങ് ആൻഡ് ലേണിങ് കോഴ്‌സ് സമാപിച്ചു. രണ്ടുവര്‍ഷം നീണ്ട പഠനത്തിനും പരിശീലനത്തിനും ശേഷമാണ് 'ടോപിക' പാഠ്യപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ക്കായി കോണ്‍വോക് സംഘടിപ്പിച്ചത്. രണ്ട് സെമസ്റ്ററുകളിലായി നടന്ന കോഴ്‌സിന്റെ അവസാനഘട്ട പരീക്ഷകള്‍ക്കുശേഷം വിജയികളായവരെ അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ ആദരിച്ചു.
ചരിത്രവും സമകാലിക ഇന്ത്യയുടെ നേര്‍ചിത്രങ്ങളും ന്യൂനപക്ഷരാഷ്ട്രീയത്തിന്‍റെ പ്രസക്തിയും സാംസ്‌കാരിക മുന്നേറ്റങ്ങളും നാഗരികതകളുടെ പഠനവും വ്യക്തിവികാസ പദ്ധതികളുമെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു 'ടോപിക' പാഠ്യപദ്ധതി. 67 പഠിതാക്കളാണ് പരീക്ഷയെഴുതി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.
നസീര്‍ രാമന്തളി ഒന്നാം റാങ്കും അബ്ദുല്ല ചേലക്കോട്, സുനീര്‍ ബാബു ചുണ്ടമ്പറ്റ, നൗഷാദലി നാഷ് മഹല്‍ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് റാങ്കുകളും നേടി. സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. ടോപിക കോഴ്‌സ് ഡയറക്ടര്‍ ഷരീഫ് സാഗര്‍, സംസ്ഥാന ഭാരവാഹികളായ അസീസ് കാളിയാടന്‍, സമീര്‍ സി. തൃക്കരിപ്പൂര്‍, അഷ്‌റഫ് പൊന്നാനി, ബഷീര്‍ ഇബ്രാഹീം, വീരാന്‍കുട്ടി ഇരിങ്ങാവൂര്‍, മുഹമ്മദ് ആലം, റഷീദ് പട്ടാമ്പി, റഷീദലി മമ്പാട്, അബ്ദുല്ല കാക്കുനി, സഫീഷ് താമരക്കുളം, ശിഹാബ് പി.എം. കക്കാട്, സെക്രട്ടറി ഇ.ടി. മുഹമ്മദ് സുനീര്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി മജീദ് അണ്ണാന്‍തൊടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.