പരിക്കേറ്റ കടലാമകളെ പരിചരിച്ച് കടലിലെത്തിച്ചു
text_fieldsദുബൈ: വംശനാശ ഭീഷണി നേരിടുന്ന കടലാമകൾക്ക് പുതു ജീവനൊരുക്കുന്ന ജുമൈറയിലെ അൽ നസീം റിഹാബിലിറ്റേഷൻ ലഗൂൺ ദുബൈ കടലാമ പുനരധിവാസ പദ്ധതി (ഡി.ടി.ആർ.പി) മുഖേന സംരക്ഷിച്ച് കടലിലെത്തിച്ച ആമകളുടെ എണ്ണം 1175 ആയി. ഇക്കുറി 76എണ്ണത്തെ പുനരധിവസിപ്പിക്കാൻ ദുബൈ ബ്രിട്ടീഷ് സ്കൂളിലെ ഇളം കൈകളുടെ താങ്ങുമുണ്ടാക്കി കൂട്ടിന്. കടലിലേക്കയച്ച ആമകളെ ഉപഗ്രഹ സഹായത്തോടെ നിരീക്ഷിക്കാനും അവയുടെ പുരോഗതി ഒാൺലൈനിൽ അറിയാനും സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.
മറൈൻ ബയോളജിസ്റ്റ് വാറൻ ബാവെർസ്റ്റോക്കിെൻറ നേതൃത്വത്തിലെ സംഘമാണ് ആമകളുടെ രക്ഷാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്. 75 ഹോക്ക് ബിൽ ഇനത്തിൽ പെട്ട ആമകളും ഒരു ഒലിവ് റിഡ്ലി പെണ്ണാമയുമാണ് ഇക്കുറി പുനരധിവസിപ്പിക്കപ്പെട്ടത്. ഒലീവ് റിഡ്ലികൾ അറബിക്കടലിൽ അപൂർവമാണെന്നും ഒമാനിലെ മസീറ ദ്വീപിലാണ് അവ കൂടുകൂട്ടുകയെന്നും ബാവെർസ്റ്റോക്ക് പറയുന്നു.
കടലാമകളെയും കുഞ്ഞുങ്ങളെയും ഒറ്റപ്പെേട്ടാ പരിക്കുപറ്റിയ നിലയിലോ കാണുന്ന പൊതുജനങ്ങളും പരിസ്ഥിതി പ്രവർത്തകരുമാണ് പുനരധിവാസ സംഘത്തെ വിവരമറിയിക്കുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് കുഞ്ഞനാമകളാണ് കരക്കടിയാറ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ചും ബോട്ടുകൾ തട്ടി പരിക്കു പറ്റിയും അവശനിലയിലായും പുറം തോട് പൊട്ടിയും ആമകളെയും പലപ്പോഴും കണ്ടുകിട്ടാറുണ്ട്.
അവെയ ആദ്യ ഘട്ടത്തിൽ പ്രത്യേകമായി തയ്യാറാക്കിയ ലഗൂണിലാണ് സൂക്ഷിക്കുക. സുഖം പ്രാപിക്കുകയും കാലാവസ്ഥ അനുകൂലമാവുകയും ചെയ്ത ശേഷം കടൽ വെള്ളത്തിലൊഴുക്കുകയും ഉപഗ്രഹ ടാഗിംഗ് വഴി നീക്കങ്ങൾ നിരീക്ഷിക്കുകയുമാണ് രീതി. കടലിലേക്ക് മടക്കുന്ന ചടങ്ങിന് യു.എ.ഇ പരിസ്ഥിതി^കാലാവസ്ഥ മാറ്റ മന്ത്രി ഡോ. താനിഅൽ സയൂദിയുമെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.