ശുചിത്വം പാലിച്ചില്ല; 40 ഭക്ഷ്യസ്ഥാപനങ്ങൾ പൂട്ടി
text_fieldsഫുജൈറ: ശുചിത്വ, ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയ 40 ഭക്ഷണശാലകൾ കഴിഞ്ഞ വർഷം ഫുജൈറ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് കൺട്രോൾ വിഭാഗം മേധാവി ഫാത്തിമ മക്സയാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യസുരക്ഷ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഭക്ഷണശാലകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതെന്ന് അവർ വ്യക്തമാക്കി. അതേസമയം, നിയമം ലംഘിച്ചതായി കണ്ടെത്തിയ 685 സ്ഥാപനങ്ങൾക്ക് പിഴയും ചുമത്തിയിട്ടുണ്ട്.
ഭക്ഷണം തയാറാക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, പരിസരം എന്നിവയുടെ ശുചിത്വം ഉൾപ്പെടെയുള്ള ആരോഗ്യ-സുരക്ഷ നിയമങ്ങൾ ലംഘിക്കുന്നതാണ് കണ്ടെത്തിയിട്ടുള്ളത്. ചിലയിടങ്ങളിൽനിന്ന് ഉപയോഗശൂന്യമായതും കഴിക്കാൻ യോഗ്യമല്ലാത്തതുമായ ഭക്ഷണം കണ്ടെത്തിയ സംഭവങ്ങളുമുണ്ട്. ലൈസൻസിന് കീഴിൽ അനുവദനീയമല്ലാത്ത പ്രവർത്തനങ്ങൾ നടത്തിയതിനാണ് ചില സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.