ടൂറിസം രംഗത്ത് സൗദിയിൽ വൻമുന്നേറ്റം -അമീർ സുൽത്താൻ
text_fieldsജിദ്ദ: സൽമാൻ രാജാവിന് കീഴിൽ സൗദി അറേബ്യ ടൂറിസം രംഗത്ത് വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) പ്രസിഡൻറ് അമീർ സുൽത്താൻ ബിൻ സൽമാൻ. അർജൻറീന തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ നടക്കുന്ന ജി 20 രാജ്യങ്ങളുടെ ടൂറിസം മന്ത്രിമാരുടെ എട്ടാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2005 ൽ അംഗീകരിച്ച ദേശീയ ടൂറിസം നയത്തിെൻറ അടിസ്ഥാനത്തിലാണ് സൗദി അറേബ്യ നടപടികൾ സ്വീകരിക്കുന്നത്. ദേശീയ പരിവർത്തന പദ്ധതിയുടെയും നവസാമ്പത്തിക പരിഷ്കരണങ്ങളുടെയും അടിസ്ഥാനശിലകളിലൊന്നായി കാണുന്നത് ടൂറിസമാണ്. രാജ്യത്തിെൻറ വിവിധ പ്രവിശ്യകളിൽ ടൂറിസം വികസനത്തിനായി 500 ശതകോടി ഡോളറിെൻറ വിപുലമായ പദ്ധതികളാണ് പരിഗണനയിലുള്ളത്. 33 മേഖല മ്യൂസിയങ്ങൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. നിരവധി സൗദി യുവാക്കൾക്കും യുവതികൾക്കും ഇതുവഴി തൊഴിൽ ലഭിക്കുന്നു. ^ അദ്ദേഹം പറഞ്ഞു. ടൂറിസം, ഹെറിറ്റേജ് രംഗത്ത് വിപുലമായ സഹകരണത്തിന് അർജൻറീന ടൂറിസം മന്ത്രി ഗുസ്താവോ സാേൻറാസുമായി അദ്ദേഹം കരാർ ഒപ്പിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.