യു.എ.ഇയിൽ പ്രകൃതി തീർത്ത അത്ഭുതങ്ങൾ ലോകത്തിന് തുറന്നുകൊടുക്കുന്നു
text_fieldsദുബൈ: യു.എ.ഇയിൽ ഇക്കോ ടൂറിസം വിപുലമാക്കാൻ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് നടപടി തുടങ്ങി. രാജ്യത്തെ സംരക്ഷിത പ്രദേശങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ പ്രചാരണപരിപാടികൾ സംഘടിപ്പിച്ചും വിനോദയാത്രകൾ സംഘടിപ്പിച്ചുമായിരിക്കും ഇത് സാധ്യമാക്കുക. യു.എ.ഇ. യെ ഇക്കോ ടൂറിസം ഹബ്ബാക്കാൻ ഉദ്ദേശിച്ച് തയാറാക്കിയ നാഷ്ണല എക്കോ ടൂറിസം പ്രൊജക്ടിന് വകുപ്പ് മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി വ്യാഴാഴ്ച തുടക്കം കുറിച്ചു. ചതുപ്പ് മുതൽ മരുഭൂമി വരെയുള്ള 43 സംരക്ഷിത പ്രദേശങ്ങളായിരിക്കും ലോകത്തിനായി തുറക്കപ്പെടുക. ഇതിന് വേണ്ടി ടൂറിസം ഏജൻസികൾ, എംബസികൾ, ദേശീയ വിമാനക്കമ്പനികൾ എന്നിവയുടെ സഹകരണം മന്ത്രാലയം തേടിയിട്ടുണ്ട്. സംരക്ഷിത പ്രദേശങ്ങൾ യു.എ.ഇയുടെ 14 ശതമാനം വരുമെന്ന് മന്ത്രി പറഞ്ഞു. ലോകത്തെ ആകെ വിനോദ സഞ്ചാരത്തിെൻറ 20 ശതമാനവും പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. മൂന്ന് ഘട്ടമായിട്ടാണ് പദ്ധതിയുടെ പ്രചാരണം നടക്കുക. ആദ്യം 43 സംരക്ഷിത പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ വീഡിയോ അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. ‘യു.എ.ഇയുടെ പ്രകൃതിദത്ത അത്ഭുതങ്ങൾ’ എന്ന പേരിലായിരിക്കും ഇത്.
വിവിധ പ്രദേശങ്ങളിലെ ജൈവവൈവിധ്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുക. പിന്നീട് ഇവയുടെ വിവരങ്ങൾ അടങ്ങിയ പോർട്ടലും ആപ്പും പുറത്തിറക്കും. ദേശീയ വിമാനക്കമ്പനികൾ, ലോകമെമ്പാടുമുള്ള യു.എ.ഇ എംബസികൾ എന്നിവയിലൂടെ ഇവ ലോകത്തെല്ലായിടത്തും എത്തിക്കും. മൂന്നാം ഘട്ടത്തിൽ യു.എ.ഇയിലെ മലകളും കടലിലെ കാഴ്ചകളും പദ്ധതിയുടെ ഭാഗമാക്കും. കഴിഞ്ഞവർഷം 15.87 മില്ല്യൺ വിനോദസഞ്ചാരികളാണ് യു.എ.ഇ സന്ദർശിച്ചത്. െതാട്ടുമുമ്പുള്ള വർഷത്തേക്കാൾ 6.5 ശതമാനം കൂടുതലാണിത്. 118.8 ബില്ല്യൺ ദിർഹമാണ് ഇതിലൂടെ രാജ്യത്തിന് ലഭിച്ചത്. ഭക്ഷ്യ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് മനസിലാക്കുന്നതിന് സംരക്ഷിത മേഖലകളിലേക്ക് വിദ്യാർത്ഥികളുടെ പഠനയാത്രകൾ സംഘടിപ്പിക്കും ഇതിനായി വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കാനും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.