ദുബൈയിലേക്ക് സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന
text_fieldsദുബൈ: ഇൗ വർഷത്തിെൻറ ആദ്യ പാദത്തിൽ തന്നെ ദുബൈയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് വൻ മുേന്നറ്റം. 47 ലക്ഷം അന്താരാഷ്ട്ര സഞ്ചാരികളാണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ ദുബൈയിലെത്തി രാപ്പാർത്തത്. മുൻവർഷത്തേക്കാൾ രണ്ടു ശതമാനത്തിെൻറ മികവാണ് കൈവരിച്ചതെന്ന് ഡിപ്പാർട്ട്മെൻറ് ഒഫ് ടൂറിസം ആൻറ് കൊമേഴ്സ് മാർക്കറ്റിങ്- ദുബൈ ടൂറിസം വാർത്താ കുറിപ്പിൽ അറിയിച്ചു. ഇൗ വരവ് ഹോട്ടൽ, വ്യോമയാന മേഖലകളിൽ മികച്ച മുന്നേറ്റത്തിന് സഹായകമായെന്നും വരും നാളുകളിലും ഇതിെൻറ ഗുണഫലം ലഭ്യമാകുമെന്നും ദുബൈ ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഇൗദ് അൽ മറി പറഞ്ഞു. ഇന്ത്യൻ സഞ്ചാരികളാണ് ഇക്കുറിയും മുന്നിൽ.617,000 പേർ. ഇത് മുൻവർഷത്തേക്കാൾ ഏഴു ശതമാനത്തിെൻ വർധനവാണ്. റഷ്യയിൽ നിന്നുള്ള വരവിൽ പക്ഷെ കുതിച്ചു കയറ്റം തന്നെയാണുള്ളത്.
റഷ്യക്കാർക്ക് വിസ ഒാൺ അറൈവൽ സംവിധാനം നിലവിൽ വന്നതോടെ 106 ശതമാനം വർധനവാണ് സംഭവിച്ചത്. 259,000 പേരാണ് എത്തിയത്. വിസ ഒാൺ അറൈവൽ സൗകര്യം പ്രയോജനപ്പെടുത്തി ചൈനക്കാരും ഒഴുകിയെത്തി. 258,000 ചൈനീസ് സഞ്ചാരികളാണ് വന്നത്. യൂറോപിൽ നിന്നുള്ള സഞ്ചാരികളുടെ വരവിലും മികച്ച മുന്നേറ്റമുണ്ട്. മിക്ക രാജ്യങ്ങളിൽ നിന്നും മുൻവർഷത്തേക്കാൾ ഇരട്ടിപേർ. ജർമനിയിൽ നിന്ന് 194,000, ഫ്രാൻസിൽ നിന്ന് 103,000, ഇറ്റലിയിൽ നിന്ന് 80,000 എന്നിങ്ങനെയാണ് എത്തിയ സഞ്ചാരികൾ. 2020 ആകുേമ്പാഴേക്കും പ്രതിവർഷം 2 കോടി സഞ്ചാരികളെ സ്വീകരിക്കാൻ കഴിയുക എന്ന ടൂറിസം വിഷൻ പ്രാവർത്തികമാക്കാൻ സർക്കാർ^ സ്വകാര്യ പങ്കാളിത്തത്തിൽ മികച്ച ശ്രമങ്ങളാണ് നടന്നു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.