ടൂറിസം മേഖലക്ക് ജൂലൈയിൽ ഉയിർത്തെഴുന്നേൽപ്പ്
text_fieldsദുബൈ: ദുബൈയിലെ ടൂറിസം മേഖല ജൂലൈയിൽ തുറക്കുമെന്ന് അധികൃതർ. സെപ്റ്റംബറോടെ പൂർണ ാർഥത്തിൽ സജ്ജമാകുമെന്നാണ് കരുതുന്നതെന്നും ദുബൈ ടൂറിസം വിഭാഗം ഡയറക്ടർ ജനറൽ ഹ െലാൽ അൽ മറി ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ അവസ്ഥയെ കൂടി ആശ്രയിച്ചായിരിക്കും പൂർണമായും തുറന്നുകൊടുക്കുന്നത്. വിമാനയാത്ര വിലക്കുകൾ നീക്കേണ്ടത് മറ്റ് രാജ്യങ്ങളാണ്. ദുബൈയിലെ മാളുകളും മെട്രോയും തുറന്നുകൊടുത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാളുകളിലൊന്നായ ദുബൈ മാളും കഴിഞ്ഞ ദിവസം തുറന്നിരുന്നു. എന്നാൽ, മാളിനുള്ളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ദുബൈ നഗരം പൂർണമായും അണുവിമുക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിലെ നിയന്ത്രണങ്ങൾ മാറ്റിയത്.
എന്നാൽ, വിമാന സർവിസ് എന്ന് പുനരാരംഭിക്കുമെന്ന് പറയാറായിട്ടില്ല. വിദേശികളെ അവരുടെ രാജ്യത്ത് എത്തിക്കുന്ന പ്രത്യേക വിമാനങ്ങളും കാർഗോ സർവിസും മാത്രമാണ് നിലവിൽ പറക്കുന്നത്. സഞ്ചാരികളുെട ഇഷ്ടകേന്ദ്രമായ ദുബൈയിൽ മാർച്ച് ആദ്യ വാരം മുതലാണ് വിനോദ കേന്ദ്രങ്ങൾ അടച്ചത്. േഗ്ലാബൽ വില്ലേജ് അടക്കുകയും എക്സ്പോ 2020 മാറ്റിവെച്ചതും സഞ്ചാരികൾക്ക് നിരാശയുണ്ടാക്കിയിരുന്നു. കഴിഞ്ഞ വർഷം 1.6 കോടി വിനോദസഞ്ചാരികളാണ് ദുബൈയിലെത്തിയതെന്നാണ് കണക്ക്. ഇതുവഴി 150 ബില്യണിെൻറ ഇടപാടാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.