ടൂറിസ്റ്റ് വരുമാനം; ദുബൈ ഒന്നാമത്
text_fieldsദുബൈ: വിനോദസഞ്ചാരികൾ ഈ വർഷം ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന നഗരമായി ദുബൈ. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ലോകകപ്പ് നടക്കുന്ന ദോഹയാണ് രണ്ടാം സ്ഥാനത്ത്. 29.4 ശതകോടി ഡോളറാണ് ടൂറിസ്റ്റുകൾ ദുബൈയിൽ ചെലവഴിക്കുന്നത്.
ലോകകപ്പാണ് ദുബൈയുടെ ടൂറിസ്റ്റ് വരുമാനം വർധിക്കാൻ കാരണം. ദോഹ കഴിഞ്ഞാൽ, ലോകകപ്പിനെത്തുന്നവരിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നത് ദുബൈയിലാണ്. 10 ലക്ഷം സന്ദർശകർ എത്തുമെന്നാണ് കണക്ക്. ഇതുവഴി മാത്രം ഒരു ശതകോടി ഡോളർ വരുമാനം ലഭിക്കും. ദോഹയിൽ 16.8 ശതകോടി ഡോളറാണ് ടൂറിസ്റ്റുകൾ ചെലവഴിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലണ്ടനിൽ 16.1 ശതകോടി ഡോളറാണ് ടൂറിസ്റ്റുകൾ വഴി ലഭിക്കുന്നത്. കോവിഡ് കാലം കഴിഞ്ഞതോടെ ടൂറിസ്റ്റ് വരുമാനത്തിൽ ലോകത്താകമാനം വർധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.