ഹോട്ടലിലെ ഗ്രേഡിംങ്
text_fieldsഹോട്ടലുകളുടെ നിലവാരം അനുസരിച്ച് ദുബൈ മുനിസിപ്പാലിറ്റി ഗ്രേഡിങ് നിശ്ചയിച്ചിട്ടുണ്ട്. അധികൃതർ നിർദേശിക്കുന്ന നിയമം പാലിക്കുന്നതിനനുസരിച്ചാണ് ഗ്രേഡിങ് നൽകുന്നത്.
എ, ബി, സി, ഡി, എഫ് എന്നിങ്ങനെ അഞ്ച് തരത്തിലാണ് ഗ്രേഡിങ് നിശ്ചയിച്ചിരിക്കുന്നത്. ചെറുതും വലുതുമായ എല്ലാ ഭക്ഷണശാലകളിലും ദുബൈ മുനിസിപ്പാലിറ്റി ഫുഡ് സേഫ്റ്റി വിഭാഗം ഇൻസ്പെക്ടർമാർ നിശ്ചിത കാലയളിൽ സന്ദർശിച്ചാണ് ഗ്രേഡ് നൽകുന്നത്. സ്ഥാപനങ്ങളുടെ ശുചിത്വം, ഭക്ഷ്യ സുരക്ഷ നിർദേശങ്ങൾ പാലിക്കൽ എന്നി വിലയിരുത്തിയാണ് ഗ്രേഡ് ഉയർത്തുന്നതും തരംതാഴ്ത്തുന്നതും.
എ ഗ്രേഡാണ് ഏറ്റവും ഉയർന്നത്. എ, ബി, സി എന്നിവക്ക് ഗ്രീൻ കാർഡ് നൽകും. പരിശോധന സമയത്ത് ചെറിയ പ്രശ്നങ്ങൾ മാത്രമാണ് കണ്ടെത്തുന്നതെങ്കിൽ എ ഗ്രേഡ് നൽകും. തുടർച്ചയായി രണ്ട് തവണ എ ലഭിച്ചാൽ 'ഗോൾഡൻ എ' വിഭാഗത്തിൽ ഇടംപിടിക്കാം. നിലവാരം അനുസരിച്ച് എ, ബി, സി എന്നിവ വിത്യാസപ്പെട്ടിരിക്കും. നിലവാരവും വൃത്തിയും കുറയുേമ്പാഴും വലിയ പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുേമ്പാഴുമാണ് ഡി ഗ്രേഡ് നൽകുക. ഇവർ ഒാറഞ്ച് കാർഡ് കാറ്റഗറിയിലാണ് ഉൾപെടുക. രണ്ട് തവണ 'ഡി' ഗ്രേഡ് ലഭിച്ചാൽ ഒരു എഫ് ഗ്രേഡിന് തുല്യമാണ്. എഫ് ഗ്രേഡ് എന്നാൽ റെഡ് കാർഡ്. ഇത് കിട്ടിയാൽ സ്ഥാപനം അടച്ചുപൂേട്ടണ്ടി വരും. അല്ലെങ്കിൽ ഭീമമായ തുക പിഴ അടക്കേണ്ടി വരും.
ചെറിയ പിഴവുകൾ തുടർച്ചയായി ശ്രദ്ധിക്കാതെ വരുേമ്പാഴാണ് വലിയ പിഴവാകുന്നത്. പിഴവുകൾ കണ്ടയുടൻ അടച്ചുപൂട്ടാൻ നിർദേശിക്കുന്നവരല്ല ദുബൈ മുനിസിപ്പാലിറ്റിയിലെ ഉദ്യേഗസ്ഥർ. ആവശ്യമായ നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകലാണ് ആദ്യ പടി. വീണ്ടും വീണ്ടും നിയമലംഘനം നടത്തുേമ്പാഴാണ് അവർക്ക് വടിയെടുക്കേണ്ടി വരുന്നത്. ഗ്രേഡ് ഉയർത്തുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളെ ലഭിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.