ഗുരുതര നിയമലംഘനങ്ങള്‍; ഡ്രൈവർ അറസ്റ്റിൽ
text_fieldsഅബൂദബി: മറ്റു വാഹനയാത്രികരുടെ ജീവന് അപകടത്തിൽപെടുത്തുന്ന രീതിയില്‍ അലക്ഷ്യമായ വാഹനമോടിച്ച ഡ്രൈവറെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. ലെയിനില്‍ നിന്ന് അലക്ഷ്യമായി അടുത്ത ലെയിനിലേക്ക് മാറുകയും തിരികെയെത്തുകയും ചെയ്യുന്ന ഇയാളുടെ പ്രവൃത്തി പൊലീസ് കാമറയില്‍ പതിഞ്ഞിരുന്നു. മറ്റു വാഹനങ്ങളുമായി തൊട്ടുചേര്‍ന്നും ഇയാള്‍ വാഹനമോടിക്കുന്നുണ്ട്. നിരവധി തവണയാണ് ഇയാള്‍ ഇതരവാഹനങ്ങളുമായുള്ള കൂട്ടിയിടിയില്‍നിന്ന് രക്ഷപ്പെടുന്നത്. അപകടകരമായ രീതിയില്‍ വലത്തുനിന്ന് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത് 600 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്റും ലഭിക്കുന്ന കുറ്റമാണ്.
റോഡിന്റെ വശത്തുനിന്നുള്ള ഓവര്‍ടേക്കിങ് 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്റും ലഭിക്കുന്ന കുറ്റമാണ്. ഇതര വാഹനങ്ങളില്‍നിന്ന് മതിയായ അകലം പാലിച്ചില്ലെങ്കില്‍ 400 ദിര്‍ഹം പിഴയും 400 ബ്ലാക്ക് പോയന്റും ലഭിക്കും. ഡ്രൈവറുടെ അശ്രദ്ധമായ വാഹനമോടിക്കല്‍ ഇതര വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയും അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.