റാസല്‍ഖൈമയില്‍ ട്രാഫിക് വാരാഘോഷത്തിന് തുടക്കം
text_fieldsറാസല്‍ഖൈമ: റോഡ് സുരക്ഷ സന്ദേശമുയര്‍ത്തി നടക്കുന്ന ഗള്‍ഫ് ഗതാഗത വാരാചരണത്തിന് റാസല്‍ഖൈമയിലും തുടക്കമായി. മനാര്‍ മാളില്‍ നടന്ന ചടങ്ങില്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി വാരാചരണം ഉദ്ഘാടനം ചെയ്തു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമൂലം ശ്രദ്ധ തെറ്റി നിരവധി അപകടങ്ങള്‍ക്കിടയാക്കുന്നതായി ചടങ്ങില്‍ സംബന്ധിച്ച ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജമാല്‍ അഹ്മദ് അല്‍തയ്ര്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങള്‍, പൊലീസ് ജനറല്‍ കമാന്‍ഡുകള്‍, ഗതാഗത വകുപ്പുകള്‍ തുടങ്ങിയവയുടെ സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഗള്‍ഫ് ട്രാഫിക് വാരാഘോഷം ഫലപ്രദമായ പങ്കുവഹിക്കുന്നതായി ജമാല്‍ അഹ്മദ് പറഞ്ഞു. ഗതാഗത വാരാഘോഷത്തില്‍ ‘ഫോണില്ലാതെ വാഹനമോടിക്കുക’യെന്ന മുദ്രാവാക്യം പ്രസക്തമാണ്. വാഹനമോടിക്കുമ്പോഴും കാല്‍നട സമയത്ത് റോഡ് കുറുകെ കടക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കരുതെന്നും ജമാല്‍ അഹ്മദ് പറഞ്ഞു.
വിഡിയോ പ്രദര്‍ശനവും വിദ്യാര്‍ഥികളുടെ ചിത്രപ്രദര്‍ശനവും നടന്നു. മികച്ച സേവനങ്ങള്‍ നല്കിയ ട്രാഫിക് ആൻഡ് ലൈസന്‍സിങ് സര്‍വിസ് സെന്ററിലെ ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. മനാര്‍ മാളില്‍ വെള്ളിയാഴ്ച വരെ ആഘോഷം തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.