വരുന്നു, ഗൾഫ് രാജ്യങ്ങളിൽ ഒരേ പിഴ
text_fieldsഅബൂദബി: ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത ഗതാഗത പിഴ സംവിധാനം നടപ്പാക്കുന്നു. ഇതിന്റെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. നിലവില്‍ ഓരോ രാജ്യത്തും വ്യത്യസ്ത നിരക്കുകളാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതെങ്കില്‍ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ നിരക്ക് ഏകീകരിക്കപ്പെടും. ഏതു രാജ്യത്തുവെച്ച് നിയമലംഘനം നടത്തിയാലും ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പിഴ ഒടുക്കാന്‍ ബാധ്യസ്ഥരായി മാറുകയും ചെയ്യും.
നിയമലംഘനം നടത്തി സ്വരാജ്യത്ത് തിരിച്ചെത്തിയാലും നിയമലംഘനം നടന്ന രാജ്യം പിഴത്തുക രേഖപ്പെടുത്തി വിവരം കൈമാറുകയും ഏകീകൃത പിഴയൊടുക്കല്‍ സംവിധാനത്തിലൂടെ ഈ തുക അടക്കുകയും ചെയ്യേണ്ടിവരും. ഇതുസംബന്ധിച്ച് വിവിധ ഗൾഫ് രാജ്യങ്ങൾ കരാറിൽ ഒപ്പുവെച്ചു.
ബഹ്റൈൻ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിലാണ് ഏകീകൃത ട്രാഫിക് പിഴ സംവിധാനം നിലവില്‍ വരുക. പദ്ധതിയുടെ അവസാനഘട്ട ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷംതന്നെ നിലവില്‍ വരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന. ഡ്രൈവര്‍മാര്‍ക്കിടയിലും ഗതാഗത ഏജന്‍സികള്‍ക്കിടയിലും സുരക്ഷാനിലവാരം വര്‍ധിപ്പിച്ച് അപകടനിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
യു.എ.ഇയിലെ പിഴ ഇങ്ങനെ
•റോഡിലെ അനധികൃത റേസിങ്: 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
•സാധുവായ നമ്പര്‍പ്ലേറ്റില്ലാതെ വാഹനമോടിക്കല്‍: 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
•പൊലീസ് വാഹനങ്ങള്‍ക്ക് കേടുപാടു വരുത്തല്‍: 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
•റെഡ് സിഗ്നല്‍ മറികടക്കല്‍: 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
•റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രികര്‍ക്കു മുന്‍ഗണന കൊടുക്കാതിരിക്കുക: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
•പൊടുന്നനെയുള്ള വെട്ടിത്തിരിക്കല്‍: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
•അമിത വേഗത്തില്‍ സഞ്ചരിച്ച് അപകടമുണ്ടാക്കുക: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
•മുന്നില്‍ പോവുന്ന വാഹനത്തില്‍നിന്ന് അകലം പാലിക്കാതെ വാഹനമോടിക്കുക: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
•10 വയസ്സില്‍ താഴെയുള്ള കുട്ടികളെ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തുക: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
• 7000 ദിര്‍ഹമില്‍ കൂടുതല്‍ ഗതാഗതനിയമലംഘന പിഴകള്‍ ഉള്ള ഡ്രൈവര്‍ ഇതു കെട്ടിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും
•അനുമതിയില്ലാതെ അനാവശ്യമായി വാഹനത്തിന്റെ എന്‍ജിനിലോ ഷാസിയിലോ മാറ്റം വരുത്തല്‍: 10,000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.