റാസല്‍ഖൈമയില്‍ ഗതാഗത ബോധവത്കരണം
text_fieldsറാസല്‍ഖൈമ: വാഹന ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന സന്ദേശവുമായി ‘സേഫ്റ്റി സ്റ്റാര്‍ട്സ് വിത്ത് എ സ്റ്റെപ്പ്’ എന്ന പേരില്‍ ബോധവത്കരണ പ്രചാരണവുമായി റാക് പൊലീസ്. ടൂ വീലര്‍ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്-ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് സംയുക്ത സഹകരണത്തില്‍ നടക്കുന്ന ബോധവത്കരണ പരിപാടികള്‍.
മോട്ടോര്‍ സൈക്കിള്‍ ഡ്രൈവര്‍മാരെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് പ്രചാരണമെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ സാം അല്‍ നഖ്ബി പറഞ്ഞു. കാമ്പയിന് കാലയളവില്‍ ടൂവീലര്‍ ലൈസന്‍സ് ടെസ്റ്റിനെത്തി വിജയിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് സൗജന്യമായി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ടൂവീലര്‍ ഡ്രൈവര്‍മാരുടെ സുരക്ഷ വാല്‍വാണ് ഹെല്‍മറ്റ്. ഹെല്‍മറ്റ് ധരിക്കുന്നത് അപകടങ്ങളില്‍ ദുരന്തങ്ങളുടെ വ്യാപ്തി കുറക്കും. ബൈക്കുകള്‍ ഉപയോഗിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.