പൊതുഗതാഗതം: പ്രവർത്തന സമയം പുതുക്കി
text_fieldsദുബൈ: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്താകമാനം നടപ്പാക്കി വരുന്ന ദേശീയ അണുനശീകരണ യജ്ഞത്തിെൻറ സമയത്തിൽ മാറ്റം വരുത്തിയോടെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയവും ആർ.ടി.എ പുതുക്കി. ബുധനാഴ്ച നിലവിൽ വന്ന പുതിയ സമയക്രമ പ്രകാരം അണുനശീകരണ യജ്ഞം രാത്രി എട്ടിന് ആരംഭിച്ച് രാവിലെ ആറിന് അവസാനിക്കും. നേരത്തെ രാത്രി 10 മുതൽ രാവിലെ ആറു വരെയായിരുന്നു അണുനശീകരണ യജ്ഞം.
ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മെട്രോ, ട്രാം, ബസുകൾ, സമുദ്ര ഗതാഗതം, ടാക്സികൾ, ഷെയറിങ് ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ പൊതുഗതാഗത മാർഗങ്ങളുടെ സേവന സമയവും ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ, സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവൃത്തി സമയങ്ങളും പുതുക്കി.
രാത്രി എട്ടു മുതൽ അടുത്ത ദിവസം രാവിലെ ആറു വരെ നടക്കുന്ന ദേശീയ അണുനശീകരണ യജ്ഞത്തിന് അനുസൃതമായാണ് സമയക്രമത്തിലെ മാറ്റം. ഗതാഗത മാർഗങ്ങൾ, സ്റ്റേഷനുകൾ, കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ശാരീരിക അകലം പാലിക്കുന്നതിന് പ്രതിരോധവും സജീവവുമായ എല്ലാ ആരോഗ്യ നടപടികളും ബാധകമാണെന്ന് ആർ.ടി.എ ട്വീറ്റിൽ വ്യക്തമാക്കി. മാത്രമല്ല, യാത്രക്കാർ നിർബന്ധമായും ഫേസ് മാസ്ക്കുകൾ ധരിക്കണം. മുഖാവരണമില്ലാതെ എത്തുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ആർ.ടി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.