Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൃതദേഹം...

മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൂർ അനുമതി; തീരുമാനമാകുന്നത്​ വരെ നിലവിലുള്ള സംവിധാനം തുടരും 

text_fields
bookmark_border
മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൂർ അനുമതി; തീരുമാനമാകുന്നത്​ വരെ നിലവിലുള്ള സംവിധാനം തുടരും 
cancel

 

കൊണ്ടോട്ടി: വിദേശത്ത്​ നിന്ന്​ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ​ കർശനമാക്കി ഇറക്കിയ ഉത്തരവിനെ തുടർന്ന്​ തിങ്കളാഴ്​ച കരിപ്പൂർ  വിമാനത്താവളത്തിൽ യോഗം വിളിച്ചു. പ്രവാസികളിൽ നിന്നും വിവിധ സംഘടനകളിൽ  നിന്നും ഉയർന്ന വ്യാപക പ്രതിഷേധത്തെ തുടർന്നാണ്​ എയർപോർട്ട്​ ഡയറക്​ടർ പ്രത്യേകയോഗം വിളിച്ചത്​. ഉച്ചക്ക്​ മൂന്നിന്​ എയർപോർട്ട്​ ഡയറക്​ടറുടെ  ഒാഫിസിൽ ചേരുന്ന യോഗത്തിൽ ഹെൽത്ത്​ ഇൻസ്​പെക്​ടർ, വിവിധ  വിമാനക്കമ്പനി പ്രതിനിധികൾ, കസ്​റ്റംസ്​, എമിഗ്രേഷൻ വകുപ്പ്​ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. വിഷയത്തിൽ തീരുമാനമാകുന്നത്​ വരെ നിലവിലുള്ള സംവിധാനം തന്നെ തുടരുമെന്നും എയർപോർട്ട്​ ഡയറക്​ടർ വാർത്താകുറിപ്പിൽ  അറിയിച്ചു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ വ്യക്​തത വരുത്താനാണ്​ യോഗം ചേരുന്നതെന്നും അദ്ദേഹം അറിയിച്ചു. 

മൃതദേഹങ്ങൾ വിമാനത്തിൽ അയക്കു​േമ്പാൾ 48 മണിക്കൂർ മുമ്പ്​ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ നേരി​േട്ടാ ഇ^മെയിൽ മുഖേനയോ ഹാജരാക്കി മുൻകൂർ അനുമതി  വാങ്ങണമെന്നാണ്​ ഉത്തരവ്​. അന്താരാഷ്​ട്ര ആരോഗ്യചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യചട്ടങ്ങളും അനുസരിച്ചാണ്​ ഇൗ ഉത്തരവെന്നാണ്​ അധികൃതർ  പറയുന്നത്​. എംബാമിങ്​ സർട്ടിഫിക്കറ്റ്​, ഇന്ത്യൻ എംബസിയിൽ നി​ന്നുള്ള നിരാക്ഷേപപത്രം (എൻ.ഒ.സി), റദ്ദാക്കിയ പാസ്​പോർട്ടി​​​െൻറ പകർപ്പ്​, മരണസർട്ടിഫിക്കറ്റ്​ എന്നിവയാണ്​ നേരത്തെ ഹാജരാക്കേണ്ട രേഖകൾ. ഇൗ ഉത്തരവ്​ പ്രകാരമുള്ള നടപടികൾ വിമാനക്കമ്പനികൾ പാലിക്കണമെന്നും കരിപ്പൂരിലെ  ഹെൽത്ത്​ ഇൻസ്​പെക്​ടർ പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transportationproblemsdead bodies
News Summary - transportation-problems-dead-bodies-india
Next Story
Freedom offer
Placeholder Image